- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ രേഷ്മ ജീവിതത്തിലേക്ക് മടങ്ങി; ലണ്ടനിൽ യാത്ര ചെയ്യവേ ആസിഡ് ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജയായ പെൺകുട്ടി സുന്ദരിയായി മടങ്ങി വന്നു; കോളജ് വിദ്യാർത്ഥിനിയുടെ സെൽഫി ചിത്രങ്ങൾ ആവേശത്തോടെ ഷെയർ ചെയ്ത് സോഷ്യൽമീഡിയ
ഈ വർഷം ജൂൺ 21ന് ഈസ്റ്റ്‌ലണ്ടനിൽ വച്ച് ആസിഡ് ആക്രമണത്തിന് വിധേയായ ഇന്ത്യൻ വംശജയായ പെൺകുട്ടി രേഷ്മ ഖാൻ (21) അതേൽപ്പിച്ച പരുക്കുകളിൽ നിന്നും മുക്തയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ആക്രമണത്തിന് മുമ്പത്തെ തന്റെ തിളങ്ങുന്ന സൗന്ദര്യം ഈ പെൺകുട്ടി ചികിത്സക്കൊപ്പം തന്റെ ഇച്ഛാശക്തിയിലൂടെയും ധൈര്യത്തിലൂടെയും തിരിച്ച് പിടിച്ചിരിക്കുകയാണ്. ഈ കോളജ് വിദ്യാർത്ഥിനിയുടെ സെൽഫി ചിത്രങ്ങൾ സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ കസിനായി ജമീൽ മുഖ്താറിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു രേഷ്മയ്ക്ക് നേരെ ഈസ്റ്റ്‌ലണ്ടനിലെ ബെക്ക്ടണിൽ വച്ച് ആസിഡ് ആക്രമണമുണ്ടായത്. തന്റെ 21ാം പിറന്നാളിന്റെ അന്നായിരുന്നു രേഷ്മയ്ക്ക് ഈ ദുര്യോഗമുണ്ടായത്. ആക്രമണം നടന്ന് നാല് മാസങ്ങൾക്ക് ശേഷം ഇപ്പോൾ തന്റെ സുഖം പ്രാപിക്കലിനെ പറ്റി തന്റെ ബ്ലോഗിൽ രേഷ്മ സന്തോഷത്തോടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതിനൊപ്പം സുന്ദരിയായി പുഞ്ചിരിക്കുന്ന ചിത്രങ്ങളും അവർ പുറത്ത് വിട്ടിരിക്കുന്നു. തന്റെ പുതിയ ട്വിറ
ഈ വർഷം ജൂൺ 21ന് ഈസ്റ്റ്‌ലണ്ടനിൽ വച്ച് ആസിഡ് ആക്രമണത്തിന് വിധേയായ ഇന്ത്യൻ വംശജയായ പെൺകുട്ടി രേഷ്മ ഖാൻ (21) അതേൽപ്പിച്ച പരുക്കുകളിൽ നിന്നും മുക്തയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ആക്രമണത്തിന് മുമ്പത്തെ തന്റെ തിളങ്ങുന്ന സൗന്ദര്യം ഈ പെൺകുട്ടി ചികിത്സക്കൊപ്പം തന്റെ ഇച്ഛാശക്തിയിലൂടെയും ധൈര്യത്തിലൂടെയും തിരിച്ച് പിടിച്ചിരിക്കുകയാണ്. ഈ കോളജ് വിദ്യാർത്ഥിനിയുടെ സെൽഫി ചിത്രങ്ങൾ സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.
തന്റെ കസിനായി ജമീൽ മുഖ്താറിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു രേഷ്മയ്ക്ക് നേരെ ഈസ്റ്റ്‌ലണ്ടനിലെ ബെക്ക്ടണിൽ വച്ച് ആസിഡ് ആക്രമണമുണ്ടായത്. തന്റെ 21ാം പിറന്നാളിന്റെ അന്നായിരുന്നു രേഷ്മയ്ക്ക് ഈ ദുര്യോഗമുണ്ടായത്. ആക്രമണം നടന്ന് നാല് മാസങ്ങൾക്ക് ശേഷം ഇപ്പോൾ തന്റെ സുഖം പ്രാപിക്കലിനെ പറ്റി തന്റെ ബ്ലോഗിൽ രേഷ്മ സന്തോഷത്തോടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതിനൊപ്പം സുന്ദരിയായി പുഞ്ചിരിക്കുന്ന ചിത്രങ്ങളും അവർ പുറത്ത് വിട്ടിരിക്കുന്നു. തന്റെ പുതിയ ട്വിറ്റർ പ്രൊഫൈൽ ഫോട്ടോയിൽ രേഷ്മ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും പുഞ്ചിരിക്കുന്നത് കാണാം. ഇതേ പോലുള്ള ഫോട്ടോകൾ തന്റെ ഇൻസ്റ്റാഗ്രാമിലും യുവതി ഷെയർ ചെയ്തിരിക്കുന്നു.
ടൈം ടു സ്റ്റോപ്പ് ഹൈഡിങ്' എന്നാണ് തന്റെ ട്വിറ്റർ ഫോട്ടോയ്ക്ക് രേഷ്മ അടിക്കുറിപ്പേകി യിരിക്കുന്നത്. രേഷ്മയുടെ ആത്മവിശ്വാസത്തോടെയുള്ള തിരിച്ച് വരവിനെ പുകഴ്‌ത്തി നിരവധി പേർ കമന്റിട്ടിട്ടുമുണ്ട്.ആയിരക്കണക്കിന് പേരാണ് മാഞ്ചസ്റ്ററിലെ ഈ ബിസിനസ് മാനേജ്മെന്റ് വിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യാൻ തുടങ്ങിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് വിധേയയായിട്ടും അതിൽ തളരാരെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ രേഷ്മ പ്രകടിപ്പിച്ച ആത്മവിശ്വാസവും ധൈര്യവുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ അവരെ പ്രശസ്തയാക്കിയിരിക്കുന്നത്.
താൻ പരുക്കുകളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണെന്ന് ഏതാനും നാളുകൾക്ക് മുമ്പ് രേഷ്മ വെളിപ്പെടുത്തിയിരുന്നു. സന്നിദ്ധ ഘട്ടത്തിൽ തനിക്ക് ആശ്വാസം പകർന്ന് കൂടെ നിന്നവർക്ക് അവർ നന്ദി പറയുകയും ചെയ്തിരുന്നു. ആക്രമണം ഉണ്ടായ പാടെ രേഷ്മയും താനും വേദനയെടുത്ത് പുളഞ്ഞ് കരഞ്ഞിരുന്നുവെന്ന് കസിൻ മുഖ്താർ ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ആസിഡ് വീണ് തങ്ങളുടെ മുഖം ഉരുകുന്നതായി അനുഭവപ്പെട്ടിരുന്നു വെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ജോൺ ടോംലിൻ പെന്റൊവില്ലെ കുറ്റക്കാരനാണെന്ന് ഒക്ടോബർ 13നന് സ്നാറെസ്ബ്രൂക്ക് ക്രൗൺ കോടതിയിൽ വച്ച് നടന്ന വിചാരണക്കിടെ വ്യക്തമായിരുന്നു. എന്നാൽ ഇയാൾക്ക് മേൽ കുറച്ച് ചാർജുകൾ മാത്രം ചുമത്തിയതിൽ പ്രോസിക്യൂഷന് അസംതൃപ്തിയുള്ളതിനാൽ അടുത്ത മാസം വീണ്ടും വിചാരണം നടക്കുന്നുണ്ട്.