- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രോൺ പറത്തിയുള്ള തിരച്ചിലിൽ ഒന്നും കണ്ടില്ലെങ്കിലും അരുൺ കരുതിയത് താൻ ക്യാമറക്കണ്ണുകളിൽ കുടുങ്ങിയെന്ന്; മുതിരപ്പുഴയാറിന്റെ തീരത്ത് വിശപ്പടക്കാനാവാതെ വിഷമിച്ചപ്പോൾ തനിക്കിനി രക്ഷപ്പെടാൻ ആവില്ലെന്നും കരുതിയിരിക്കാം; പള്ളിവാസലിൽ രേഷ്മയെ ഇളയച്ഛൻ കൊല ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഇടുക്കി: രക്ഷപെടാൻ സാധിക്കില്ലന്നുറപ്പായ സാഹചര്യത്തിലാണ് പള്ളിവാസൽ വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മയെ(17) കുത്തിക്കൊലപ്പെടുത്തിയെന്ന് സംശയിക്കപ്പെടുന്ന ഇളയച്ഛൻ അരുൺ ആത്മഹത്യചെയതതെന്ന് പൊലീസ് നിഗമനം. രേഷ്മ വഞ്ചിച്ചെന്നും അവൾ വേറെ ആരോടും ഇങ്ങനെ ചെയ്യരുതെന്നും അവളെ കൊന്നശേഷം ആത്മഹത്യചെയ്യുമെന്നും അരുൺ എഴുതിയ കുറിപ്പ് വെള്ളത്തൂവൽ പൊലീസ് കണ്ടെടുത്തിരുന്നു.കൊല്ലപ്പെട്ട രേഷ്മയുടെ അപ്പൂപ്പൻ അമ്പുജാക്ഷന്റെ രണ്ടാം വിവാഹത്തിലെ മകനാണ് അരുൺ.
വെള്ളിയാഴ്ച രാത്രി 10 മണിയോടടുത്ത് പള്ളിവാസൽ പവർഹൗസ്സിന് സമീപം ഈറ്റക്കാട്ടിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് രേഷ്്മയെ കണ്ടെത്തുന്നത്.വെള്ളത്തുവൽ പൊലീസ് ഉടൻ രേഷ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.ഇവിടുത്തെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
സംഭവത്തെത്തുടർന്ന് പ്രദേശമാകെ പൊലീസും നാട്ടുകാരും ചേർന്ന് അരിച്ചുപെറുക്കിയിരുന്നെങ്കിലും അരുണിനെ കണ്ടെത്തിയിരുന്നില്ല.രേഷ്മയ്ക്ക് കുത്തേറ്റ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ദൂരത്തിൽ മാവിന്റെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അരുണിന്റെ ജഡം കാണപ്പെട്ടത്. സമീപത്തുകൂടിയാണ് മുതിരപ്പുഴയാർ ഒഴുകുന്നത്. സമീപത്തെ വീട്ടുകാർ വെള്ളമെടുക്കുന്നതിന് മോട്ടോറുമായി ഘടിപ്പിച്ചിരുന്ന പമ്പ് കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ അഴിച്ചാണ് അരുൺ കഴുത്തിൽ കുടുക്കിട്ടതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അരുണിന്റെ മൃതദ്ദേഹം കണ്ടെത്തിയതിന് സമീപത്തുള്ള പ്ലാവിൽ നിന്നും പറിച്ചെടുത്ത മൂക്കാത്ത ചക്ക ഇടിച്ചുപൊളിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.വിശപ്പുസഹിക്കാനാവാതെ അരുൺ ചക്ക അടർത്തിയെടുത്ത്, കല്ലുകൊണ്ടോ മറ്റൊ ഇടിച്ച് വെട്ടിപൊളിച്ച് ഭക്ഷിച്ചിരിക്കാമെന്നുമാണ് പൊലീസും നാട്ടുകാരും കരുതുന്നത്. മൃതദേഹം കണ്ടെത്തിയ പ്രദേശം സ്വകാര്യഭൂമിയാണെങ്കിലും വനം പോലെയാണ് കാണപ്പെടുന്നത്.
കൃത്യത്തിന് ശേഷം അരുൺ അധികദൂരം പോയിട്ടുണ്ടാവില്ലന്ന നിഗമനത്തിൽ പൊലീസും നാട്ടുകാരും ഇവിടം കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു.ഇന്നലെ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു.ഈ തരച്ചിലിൽ പൊലീസിന് കൃത്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഡ്രോൺ ക്യാമറയിൽ താൻപെട്ടിരിക്കാമെന്നും ഇതുമൂലം രക്ഷപെടാൻ കഴിയില്ല എന്ന ചിന്ത അരുണിൽ ശക്തിപ്പെട്ടിരിക്കാമെന്നും ഇതാവാം മൂന്നുദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെ രാത്രി ഇയാൾ ജീവിതം അവസാനിപ്പിക്കാൻ കാരണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരുവിഭാഗത്തിന്റെ നിഗമനം.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.നാളെ കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അരുണിന് രേഷ്മയോട് പ്രണയമുണ്ടായിരുന്നെന്നും ഇത് അംഗീകരിക്കാൻ രേഷ്മ തയ്യാറായിരുന്നില്ലെന്നും ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നുമാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.