കൊച്ചി: ഒരു ചാനലിലെ കോമഡി പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമർശമാണ് അന്നയ്ക്ക് പാരയായി മാറിയത്. ഇതെ തുടർന്ന് അന്നയുടെ ഫേസ്‌ബുക്ക് പേജിൽ ആരാധകർ രോഷം തീർക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി അന്ന എത്തിയിരുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അന്നയുടെ പ്രതികരണം.

മമ്മൂട്ടിയുടെ മകളായി അഭിനയിക്കണം എന്ന് പറഞ്ഞതിനാണ് ലിച്ചിയെ മമ്മൂട്ടി ആരാധകർ പൊങ്കാലയിട്ടത്. അതിന് ശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് ലിച്ചി ഫേസ്‌ബുക്ക് ലൈവിൽ മാപ്പ് പറയുകയും ചെയ്തു. ഫാൻസ് അസോസിയേഷൻകാർ ചെയ്യുന്ന തോന്നിവാസങ്ങൾ ഇത് ആദ്യമായിട്ടൊന്നും അല്ല. മോഹൻലാലിനെ ലാൽ അങ്കിൾ എന്ന് വിളിച്ചതിന്റെ പേരിൽ വിനീത് ശ്രീനിവാസന് മോഹൻലാൽ ഫാൻസിന്റെ വകയും പൊങ്കാല കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു.

നേരത്തെ മമ്മൂട്ടിയുടെ ദ ദ്രേറ്റ് ഫാദറിനെ പൊളിച്ചടുക്കിയ ആളാണ് രശ്മി നായർ. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയേയും ഫാൻസിനേയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രശ്മി. കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളികളോടെയാണ് ആരാധകരുടെ പ്രതിഷേധം.

മമ്മൂട്ടിയുടെ മകളായി അഭിനയിക്കണം എന്ന് പറഞ്ഞ നടിക്ക് ഫാൻസിന്റെ തെറിവിളി എന്ന് പറഞ്ഞാണ് രശ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അതിന് ശേഷം ആണ് ആ കിടിലൻ പ്രയോഗം! അതിപ്പോ, മുത്തച്ഛനാകാൻ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാൽ ആർക്കായാലും സഹിക്കില്ല എന്നായി രശ്മി നായർ.

'ഐ ഷപ്പോട്ട മൂപ്പിലാൻ പാൻസ്' എന്ന് കൂടി പറഞ്ഞ പോസ്റ്റ് അവസാനിപ്പിച്ചപ്പോൾ ഫാൻസിന് തൃപ്തിയായി. പിന്നെ സാവധാനം പൊങ്കാലയും തുടങ്ങി. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ട് രശ്മി അവസാനിപ്പിക്കുന്നില്ല. കമന്റുകളിൽ പിന്നേയും ഉണ്ട് മമ്മൂട്ടി വിമർശനം. മമ്മൂട്ടി ചിലപ്പോൾ ലിച്ചിയുടെ സിനിമ തന്നെ ഇല്ലാതാക്കി വീട്ടിൽ ഇരുത്തുമെന്നും പറയുന്നുണ്ട് രശ്മി.

 മമ്മൂട്ടിയെ കിളവൻ എന്നും അന്നംമുടക്കി എന്നും ഒക്കെ വിശേഷിപ്പിക്കുന്നുണ്ട് രശ്മി. 'അതിന് കുറച്ച് സിനിമ കൂടി ചെയ്യണം എന്ന് ആഗ്രഹം കാണും. ഈ കിളവനൊക്കെ നല്ല അന്നം മുടക്കി ആണ്' എന്നും രശ്മി ലൈവിൽ പറയുന്നു. തുടക്കം മുതൽ ഒടുക്കം വരെ തെറിയാണ് രശ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റ് ആയി മമ്മൂട്ടി ആരാധകർ എഴുതിയിട്ടുള്ളത്. പഴയ ഓൺലൈൻ സെക്സ് റാക്കറ്റ് കേസിന്റെ പേര് പറഞ്ഞാണ് ഇപ്പോഴും രശ്മിയെ പ്രതിരോധിക്കാൻ ഇവർ ശ്രമിക്കുന്നത്.

മമ്മൂട്ടി അച്ഛനായിട്ട് അഭിനയിച്ചാൽ മതിയെന്ന അന്നയുടെ പരാമർശം സോഷ്യൽ മീഡികളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ രോഷാകുലരായ മമ്മൂട്ടി ആരാധകർ അന്നക്കെതിരെ ഫേസ്‌ബുക്കിലൂടെ പൊങ്കാല നടത്തുകയായിരുന്നു. ഈ കാര്യത്തിലെ വാസ്തവം എന്തെന്ന് വിശദീകരിച്ച് എത്തിയ ഫേസ്‌ബുക്ക് ലൈവിലാണ് അന്ന പൊട്ടിക്കരഞ്ഞത്.

കുസൃതി ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഇടയിൽ അവർ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്ന്? ദുൽഖർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽഖർ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്. അതല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ലെന്നായിരുന്നു അന്നയുടെ വിശദീകരണം.

തമാശയെ ആളുകൾ ഏത് രീതിയിലാണ് എടുത്തതെന്ന് എനിക്ക് അറിയില്ല. ആളുകൾക്ക് തെറ്റിധാരണയുണ്ടായതിൽ ക്ഷമ ചോദിക്കുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെ തന്നെ വിശദീകരണം നൽകുന്നുണ്ടെന്നും അന്ന വ്യക്തമാക്കി.'അന്ന പറഞ്ഞു.

'ഇവരെയൊന്നും താരതമ്യം ചെയ്യാൻ പോലും ഞാൻ ആളല്ല. ഓൺലൈൻ മാധ്യമങ്ങൾ വെറുതെ വളച്ചൊടിച്ചതാണ്. ഞാൻ ആരാധകരോട് സോറി പറയുന്നു. തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമിക്കണം. ഈ ലൈവ് പോകുന്നതിന് മുമ്പ് കുറേ നേരം ഇരുന്നു. എനിക്ക് സാധിക്കുന്നില്ലായിരുന്നു. ഒരുപാട് കരഞ്ഞു. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്നെ പിന്തുണച്ചവർ എനിക്കെതിരെ സംസാരിച്ചപ്പോൾ ഒരുപാട് വിഷമമായി. ദയവ് ചെയ്ത് വിശ്വസിക്കണം.'അന്ന ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു