കൊച്ചി: ബാബ രാംദേവിന് ശേഷം നരേന്ദ്ര മോദി സർക്കാർ സെഡ് കാറ്റഗറി സുരക്ഷ സമ്മാനിച്ച ആത്മീയ നേതാവാണ് മാതാ അമൃതാനന്ദമയി. കേരളത്തിൽ നിന്ന് ഇത്തരത്തിൽ സുരക്ഷയുള്ള ഏക വ്യക്തി എന്ന റെക്കോർഡും ഇനി അമൃതാനന്ദമയിക്ക് സ്വന്തം. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളും പരിഹാസങ്ങളും പലവിധമാണ്. മാധ്യമപ്രവർത്തക സിപി അജിത മുതൽ രശ്മി ആർ. നായരും അവരുടെ ഭർത്താവ് രാഹുൽ പശുപാലനും വരെയുള്ളവർ പരിഹാസവുമായി രംഗത്തെത്തിക്കഴിഞ്ഞു. രശ്മി നായരുടെ പരിഹാസത്തിൽ വംശീയവിദ്വേഷം ഉണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അമാതാനന്ദമയി പണ്ടു നടത്തിയൊരു ട്വീറ്റ് സഹിതമാണ് സോഷ്യൽ മീഡിയയിൽ പരിഹാസവർഷം ശക്തമായിരിക്കുന്നത്. മറ്റുള്ളവരെ ആശ്രയിക്കുന്നവർക്ക് ഒരിക്കലും ആരേയും രക്ഷിക്കാനാവില്ലെന്നായിരുന്നു അമൃതാനന്ദമയിയുടെ ട്വീറ്റ്. വൺ ഹു ഡിപെൻഡ്സ് ഓൺ അദേഴ്സ് കനോട്ട് സേവ് എനിവൺ- എന്ന് ഇംഗ്ലീഷ്. ഇപ്പോൾ അമൃതാനന്ദമയിക്ക് രാജ്യത്ത് അനുവദിക്കപ്പെട്ടിട്ടുള്ള മുന്തിയ സുരക്ഷ നല്കിയിരിക്കുന്നതാണ് പലരെയും പ്രകോപിപ്പിച്ചിരിക്കുന്നത്. അമൃതാന്ദമിയുടെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ.

വള്ളിക്കാവിലെ സുധാമണിക്കും ശ്വാസം പിടിക്കും സ്വാമിക്കും സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്രെ! സ്വയം പ്രഖ്യാപിത ദൈവത്തിനും ആനയെ എടുക്കുന്ന അഭ്യാസിക്കും എന്തിനാടോ സിആർപിഎഫിന്റെ സുരക്ഷ എന്നാണ് മാധ്യമ പ്രവർത്തകയായ സിപി അജിത ചോദിക്കുന്നത്.

 

അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതിൽ വൻ പരിഹാസവുമായി എത്തിയരിക്കുന്ന മറ്റൊരാൾ രശ്മി ആർ. നായരാണ്. 'അതിർത്തിയിൽ പട്ടാളക്കാർ കാവൽ നിൽക്കുമ്പോഴോ ബാലാ എന്ന ഡയലോഗ് ഇന്ന് മുതൽ കടപ്പുറം സുധാമണിക്ക് പട്ടാളക്കാർ കാവൽ നിൽക്കുമ്പോഴോ ബാലാ എന്ന് തിരുത്തിയതായി ജന്മഭൂമി അറിയിച്ചിട്ടുണ്ട്'- രശ്മി നായരുടെ വാചകങ്ങൾ ഇങ്ങനെയാണ്. ഒറ്റ പോസ്റ്റ് കൊണ്ട് രശ്മി നായർ അവസാനിപ്പിച്ചിട്ടില്ല. സുധാമണിയെ കാണാൻ പോകുമ്പോൾ മെറ്റൽ ഹുക്ക് ഉള്ള ബ്രാ ഇട്ടാൽ കുഴപ്പമുണ്ടോ എന്നാണ് അടുത്ത ചോദ്യം.അതേസമയം അമൃതാന്ദമയിയെ കടപ്പുറം സുധാമണി എന്നു വിശേഷിപ്പിച്ച രശ്മിയുടെ പരാമർശത്തിൽ വംശീയ വിദ്വേഷം കുടികൊള്ളുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

 

അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നതിനെതിരെ രശ്മി നായരുടെ ഭർത്താവായ രാഹുൽ പശുപാലനും രംഗത്തെത്തിയിട്ടുണ്ട്. അനുഗ്രഹം തോക്കിൻ കുഴലിലൂടെ എന്നാണ് രാഹുൽ പശുപാലന്റെ പോസ്റ്റ്.


ദൈവത്തിന് ഇനി മുതൽ പ്രജകളുടെ നികുതിക്കാശിൽ നിന്ന് മാസപ്പടി വാങ്ങുന്ന പട്ടാളത്തിന്റെ സുരക്ഷ എന്നാണ് സുജിത് ചന്ദ്രൻ ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നത്. എന്നാലും സ്വന്തം തടി തന്നത്താനെ കാക്കാൻ പാങ്ങില്ലാത്ത ദൈവമൊക്കെ എന്ത് ദൈവം എന്നാണ് ചോദ്യം.

 

പുലിയെ കണ്ടു പേടിച്ചോടിയ സെൻ ഗുരുവിന്റെ കഥ പറഞ്ഞ് ശ്രീജിത് ദിവാകരനും പരിഹാസം ചൊരിയുന്നു. അതീന്ദ്രിയശേഷിയുള്ളത് നമുക്കല്ലേ അറിയാവൂ, പുലിക്കറിയില്ലല്ലോ എന്നാണ് സെൻഗുരു ചോദിച്ചത്.