- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക പോർട്രൈറ്റ് അല്ല; ആ കവർ ഫോട്ടോ സദാചാര ഞരമ്പുകളിലേ വികാരം ജനിപ്പിക്കുന്നൂള്ളൂ; ഗൃഹലക്ഷ്മിയുടെ മാർക്കറ്റിങ് തന്ത്രത്തെ വിമർശിച്ച് രശ്മി ആർ നായർ: മറുപടി സ്വന്തം കുഞ്ഞിന് മുല കൊടുക്കുന്ന ചിത്രം സഹിതം
തിരുവനന്തപുരം: മുലയൂട്ടലിന്റെ മാഹാത്മ്യം വിളമ്പാൻ ഗൃഹലക്ഷ്മിയിൽ നടി ജിലു ജോസഫിനെ മോഡലാക്കി മുലയൂട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ കടുത്ത വിമർശനവുമായി രശ്മി നായർ. സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്ത് കുറിപ്പെഴുതിയാണ് രശ്മി വിമർശനം ഉന്നയിച്ചത്. 'തുറിച്ചുനോക്കരുത്... ഞങ്ങൾക്ക് മുലയൂട്ടണം' എന്നതായിരുന്നു ഇത്തവണത്തെ ഗൃഹലക്ഷ്മിയുടെ കവർ സ്റ്റോറി. വിവാഹിതയല്ലാത്ത ജിലിവുനെ മോഡലാക്കിയ നടപടിയും ബാലാവകാശ ലംഘനവും അടക്കം വിമർശനമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഗൃഹലക്ഷ്മിയുടെ ആശയത്തെ അംഗീകരിക്കുന്നവർ തന്നെ ഇതിലെ കച്ചവട വൽക്കരണത്തെയും മാർക്കറ്റിങ് തന്ത്രത്തെയും ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്ന ഒരു രാജ്യത്താണെങ്കിൽ ഗൃഹലക്ഷ്മിയുടെ മോഡലും ഫോട്ടോഗ്രാഫറും എല്ലാം നിയമ നടപടി നേരിടേണ്ടി വന്നേനെ എന്നാണ് രശ്മി ആർ നായർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്. ഗൃഹലക്ഷ്മിയുടെ കവർ മോഡൽ അമ്മയല്ല എന്നതാണ് പല വിമർശനങ്ങൾക്കും കാരണമായ
തിരുവനന്തപുരം: മുലയൂട്ടലിന്റെ മാഹാത്മ്യം വിളമ്പാൻ ഗൃഹലക്ഷ്മിയിൽ നടി ജിലു ജോസഫിനെ മോഡലാക്കി മുലയൂട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ കടുത്ത വിമർശനവുമായി രശ്മി നായർ. സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്ത് കുറിപ്പെഴുതിയാണ് രശ്മി വിമർശനം ഉന്നയിച്ചത്. 'തുറിച്ചുനോക്കരുത്... ഞങ്ങൾക്ക് മുലയൂട്ടണം' എന്നതായിരുന്നു ഇത്തവണത്തെ ഗൃഹലക്ഷ്മിയുടെ കവർ സ്റ്റോറി. വിവാഹിതയല്ലാത്ത ജിലിവുനെ മോഡലാക്കിയ നടപടിയും ബാലാവകാശ ലംഘനവും അടക്കം വിമർശനമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗൃഹലക്ഷ്മിയുടെ ആശയത്തെ അംഗീകരിക്കുന്നവർ തന്നെ ഇതിലെ കച്ചവട വൽക്കരണത്തെയും മാർക്കറ്റിങ് തന്ത്രത്തെയും ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്ന ഒരു രാജ്യത്താണെങ്കിൽ ഗൃഹലക്ഷ്മിയുടെ മോഡലും ഫോട്ടോഗ്രാഫറും എല്ലാം നിയമ നടപടി നേരിടേണ്ടി വന്നേനെ എന്നാണ് രശ്മി ആർ നായർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്. ഗൃഹലക്ഷ്മിയുടെ കവർ മോഡൽ അമ്മയല്ല എന്നതാണ് പല വിമർശനങ്ങൾക്കും കാരണമായിട്ടുള്ളത്. അവിടെ കുഞ്ഞ് പറ്റിക്കപ്പെട്ടു എന്നും ആക്ഷേപമാണ് രശ്മി ഉന്നയിക്കുന്നതും.
മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകർത്തപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊക്കെയും പകർത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങൾ കർശനമായ ഒരു രാജ്യത്തായിരുന്നു എങ്കിൽ ഗൃഹലക്ഷ്മിയുടെ കവർ മോഡലും ഫോട്ടോഗ്രാഫറും ചൈൽഡ് റൈറ്റ് വയലേഷന് നിയമനടപടി നേരിടേണ്ടി വന്നേനെ.
മാസങ്ങൾ പ്രായമുള്ള കുഞ്ഞിന്റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേർഷ്യൽ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാർ ആക്റ്റിവിസം- എന്നാണ് രശ്മി പറയുന്നത്. സോഷ്യൽ മീഡിയയിൽ സമാനമായ വിമർശനങ്ങൾ പലരും ഉയർത്തിക്കൊണ്ടിരിക്കുകയാണ്. മധ്യവർഗത്തിനും അതിന് മുകളിലോട്ടു ഉള്ളവർക്കും സമയവും പണവും അധികം വരുമ്പോൾ ഒരാശ്വാസത്തിനു ടെറസിൽ പ്ലാസ്റ്റിക് ബാഗിൽ ക്യാപ്‌സിക്കവും ഡ്രാഗൺ ഫ്രൂട്ടും കൃഷി ചെയ്തു കാർഷിക രംഗത്തെ ഉദ്ദരിക്കുന്ന കളർഫുൾ ഫാന്റസി ആക്റ്റിവിസവും ഉള്ളിവില പത്തു രൂപ തികച്ചു കിട്ടാത്തതിൽ ഒരു മുഴം കയറിൽ കുടുംബമടക്കം തൂങ്ങിയാടുന്നവന് മാന്യമായ ശവമടക്കെങ്കിലും അവകാശമായി കിട്ടണം എന്ന് തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചു സി ആർ പി എഫിന്റെ നവലിബറൽ വെടിയുണ്ട നെഞ്ചിൽ കൊണ്ട് വീണുപിടയുന്നവന്റെ ചോരയിൽ മുക്കിയ ചെങ്കൊടിയുടെ ആക്റ്റിവിസവും ത്രാസിൽ വച്ച് തൂക്കിയാൽ നിയോലിബറൽ പൊതുബോധത്തിൽ ആദ്യത്തതിന് പത്മശ്രീ അവാർഡും രണ്ടാമത്തത്തിനു തീവ്രവാദി പട്ടവും ആണ്.
മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക പോർട്രൈറ്റ് അല്ല. അങ്ങനെ പോർട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും- ഗൃഹലക്ഷ്മി ചെയ്തത് ഇത്തരത്തിൽ ഒരു കാര്യമാണ് എന്ന രീതിയിൽ ആണ് രശ്മിയുടെ വിമർശനം. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തിൽ ഒരു മാതൃത്വ ഭാവവും ഞാൻ കാണുന്നില്ല അതൊരു തികഞ്ഞ ആൺ ലൈംഗിക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാൻ കഴിയുന്നത്. പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ല, മിനിമം പൊതുബോധ സങ്കൽപ്പത്തിന് പുറത്തു നിൽക്കുന്ന ഒന്നാണ്.
പരസ്യമായി മുലയൂട്ടുക എന്നത് ഇപ്പോഴും സദാചാര ഞരമ്പുകൾക്കു അലോസരം ഉണ്ടാകുന്ന ഒന്നാണ്. പക്ഷെ ആ കവർ ഫോട്ടോ നോക്കി അതേ സദാചാര ഞരമ്പുകൾ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണും. ആ ഒരു വികാരം മാത്രമേ ആ ചിത്രം നിർമ്മിക്കുന്നുള്ളൂവെന്നും രശ്മി കുറിക്കുന്നു.
രശ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകർത്തപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊക്കെയും പകർത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങൾ കർശനമായ ഒരു രാജ്യത്തായിരുന്നു എങ്കിൽ ഗൃഹലക്ഷ്മിയുടെ കവർ മോഡലും ഫോട്ടോഗ്രാഫറും ചൈൽഡ് റൈറ്റ് വയലേഷന് നിയമനടപടി നേരിടേണ്ടി വന്നേനെ. മാസങ്ങൾ പ്രായമുള്ള കുഞ്ഞിന്റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേർഷ്യൽ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാർ ആക്റ്റിവിസം.
മധ്യവർഗത്തിനും അതിന് മുകളിലോട്ടു ഉള്ളവർക്കും സമയവും പണവും അധികം വരുമ്പോൾ ഒരാശ്വാസത്തിനു ടെറസിൽ പ്ലാസ്റ്റിക് ബാഗിൽ ക്യാപ്‌സിക്കവും ഡ്രാഗൺ ഫ്രൂട്ടും കൃഷി ചെയ്തു കാർഷിക രംഗത്തെ ഉദ്ദരിക്കുന്ന കളർഫുൾ ഫാന്റസി ആക്റ്റിവിസവും ഉള്ളിവില പത്തു രൂപ തികച്ചു കിട്ടാത്തതിൽ ഒരു മുഴം കയറിൽ കുടുംബമടക്കം തൂങ്ങിയാടുന്നവന് മാന്യമായ ശവമടക്കെങ്കിലും അവകാശമായി കിട്ടണം എന്ന് തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചു സി ആർ പി എഫിന്റെ നവലിബറൽ വെടിയുണ്ട നെഞ്ചിൽ കൊണ്ട് വീണുപിടയുന്നവന്റെ ചോരയിൽ മുക്കിയ ചെങ്കൊടിയുടെ ആക്റ്റിവിസവും ത്രാസിൽ വച്ച് തൂക്കിയാൽ നിയോലിബറൽ പൊതുബോധത്തിൽ ആദ്യത്തതിന് പത്മശ്രീ അവാർഡും രണ്ടാമത്തത്തിനു തീവ്രവാദി പട്ടവും ആണ്.
മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക പോർട്രൈറ്റ് അല്ല. അങ്ങനെ പോർട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തിൽ ഒരു മാതൃത്വ ഭാവവും ഞാൻ കാണുന്നില്ല അതൊരു തികഞ്ഞ ആൺ ലൈംഗിക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാൻ കഴിയുന്നതു. പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ല മിനിമം പൊതുബോധ സങ്കൽപ്പത്തിന് പുറത്തു നിൽക്കുന്ന ഒന്നാണ്. ഇപ്പോഴും സദാചാര ഞരമ്പുകൾക്കു അലോസരം ഉണ്ടാകുന്ന ഒന്നാണ്. പക്ഷെ ആ കവർ ഫോട്ടോ നോക്കി അതേ സദാചാര ഞരമ്പുകൾ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണും. ആ ഒരു വികാരം മാത്രമേ ആ ചിത്രം നിർമ്മിക്കുന്നുള്ളൂ
ആ പൊതുബോധത്തിന്റെ ഏറ്റവും വലിയ ജീർണ്ണ മുഖമായ ഗൃഹലക്ഷ്മിയെയും വനിതയെയും ആ ആക്റ്റിവിസ്റ്റ് സ്‌പെയിസിൽ കയറ്റി പട്ടാഭിഷേകം ചെയ്തു നിർത്തുക എന്നത് ഇരയുടെ സെക്യൂരിറ്റി ചുമതല വേട്ടക്കാരനെ ഏൽപ്പിക്കുന്നത് പോലെ വൃത്തികേടാണ്. ഗൃഹലക്ഷ്മിയുടെയും വനിതയുടെയും ആക്റ്റിവിസം വിപ്ലവം ഉണ്ടാക്കുന്ന കാലത്ത് ഞാൻ RSS ന്റെ സർ സംഘ ചാലകി ആയിക്കൊള്ളാം.