- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവത്തിനും ടീസറിട്ട് രശ്മിയും പശുപാലനും; ഈ മാസം ആള് വരുമെന്നും ചുംബനസമര നായിക; രണ്ടു മിനിട്ടുള്ള വീഡിയോയെ എതിർത്തും ആശംസിച്ചും സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചുംബന സമരത്തിലൂടെ വാർത്തകളിൽ നിറയുകയും പിന്നീട് ഓൺലൈൻ പെൺവാണിഭത്തിന് ജയിലിലാകുകയും ചെയ്ത രശ്മി ആർ നായരും രാഹുൽ പശുപാലനും ഗർഭകാല വീഡിയോയുമായി സോഷ്യൽ മീഡിയയിൽ നിറയുന്നു. രണ്ടാമത്തെ കുട്ടിയുടെ വരവറിയിച്ചു കൊണ്ടുള്ള ടീസറാണ് രശ്മി ഇപ്പോൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. എന്റെയും രാഹുലിന്റെയും മൂത്ത മകനായ ദ്വാരകിന്റെയും വ്യക്തിപരമായി സ്‌ന്തോഷം പങ്കുവയ്ക്കുന്നെന്ന മുഖവുരയോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആള് ഈ മാസം വരുമെന്നും രശ്മി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള ടീസർ ഇതിനോടകം നിരവധി പേരാണണ് കണ്ടത്. എന്നാൽ വിമർശകരും കുറവല്ല. വീഡിയോയ്ക്കു പിന്നാലെ തന്റെ നഗ്നമായ ഉദരത്തിൽ രാഹുൽ പശുപാലൻ ചുംബിക്കുന്ന ചിത്രവും രശ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആർ നായർ ചുംബന സമരവും കഴിഞ്ഞ് ഫേസ്‌ബുക്കിലെ പെൺവാണിഭ സംഘത്തിൽ വരെ എത്തിയെന്നായിരുന്നു കഥകൾ. വലിയ വിവാദങ്ങൾ ഉണ്ടാക്കിയ ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് രശ്മി സോഷ്യൽ മീഡിയ വീണ്ടു
തിരുവനന്തപുരം: ചുംബന സമരത്തിലൂടെ വാർത്തകളിൽ നിറയുകയും പിന്നീട് ഓൺലൈൻ പെൺവാണിഭത്തിന് ജയിലിലാകുകയും ചെയ്ത രശ്മി ആർ നായരും രാഹുൽ പശുപാലനും ഗർഭകാല വീഡിയോയുമായി സോഷ്യൽ മീഡിയയിൽ നിറയുന്നു.
രണ്ടാമത്തെ കുട്ടിയുടെ വരവറിയിച്ചു കൊണ്ടുള്ള ടീസറാണ് രശ്മി ഇപ്പോൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. എന്റെയും രാഹുലിന്റെയും മൂത്ത മകനായ ദ്വാരകിന്റെയും വ്യക്തിപരമായി സ്‌ന്തോഷം പങ്കുവയ്ക്കുന്നെന്ന മുഖവുരയോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആള് ഈ മാസം വരുമെന്നും രശ്മി വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള ടീസർ ഇതിനോടകം നിരവധി പേരാണണ് കണ്ടത്. എന്നാൽ വിമർശകരും കുറവല്ല. വീഡിയോയ്ക്കു പിന്നാലെ തന്റെ നഗ്നമായ ഉദരത്തിൽ രാഹുൽ പശുപാലൻ ചുംബിക്കുന്ന ചിത്രവും രശ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആർ നായർ ചുംബന സമരവും കഴിഞ്ഞ് ഫേസ്‌ബുക്കിലെ പെൺവാണിഭ സംഘത്തിൽ വരെ എത്തിയെന്നായിരുന്നു കഥകൾ. വലിയ വിവാദങ്ങൾ ഉണ്ടാക്കിയ ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് രശ്മി സോഷ്യൽ മീഡിയ വീണ്ടും സജീവമായത്.
ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ഒരു ഹോട്ട് ചിത്രം രശ്മി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഗർഭകാല ടീസറുമായി രംഗത്തെത്തിയിരിക്കുന്നത്.
ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ രശ്മി ടോപ്ലെസ് ഫോട്ടോകളിലൂടെയാണ് ഫേസ്‌ബുക്കിൽ ശ്രദ്ധേയയായത്. മോഡലിങ് രംഗത്ത് സജീവമാണെങ്കിലും കേരളത്തിൽ രശ്മി ആർ നായർ എന്ന പേര് അതിപ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്. ബിക്കിനി മോഡൽ കേരളത്തിന്റെ ബിക്കിനി മോഡൽ എന്നാണ് പരസ്യരംഗങ്ങളിൽ രശ്മി ആർ നായർ അറിയപ്പെടുന്നത്.
പ്ലേബോയ് അടക്കമുള്ള പ്രശസ്ത മാഗസിനുകൾക്ക് രശ്മി മോഡലായിട്ടുണ്ട്. അയലത്തെ പെൺകുട്ടി കേരളത്തിലെ കൊല്ലം ജില്ല സ്വദേശിനിയാണ് രശ്മി ആർ നായർ. പത്തനാപുരത്ത് നിന്നും ചെന്നൈ വഴിയാണ് രശ്മി മോഡലിങിലേക്കെത്തുന്നത്. കൊച്ചിയിലെ ചുംബനസമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പൊലീസ് വാനിൽ ചുംബിക്കുന്ന ഇവരുടെ ചിത്രങ്ങൾ വൈറലായിരുന്നു.