- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ മക്കൾക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനത്തിന് റെസിഡൻസ് കാർഡ് നിർബന്ധം; സ്വകാര്യ സ്കൂളുകൾക്ക് ഇതു ബാധകമല്ലെന്ന് മന്ത്രാലയം
മസ്‌ക്കറ്റ്: പ്രവാസികളുടെ മക്കൾക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനം ലഭ്യമാകണമെങ്കിൽ റെസിഡൻസ് കാർഡ് നിർബന്ധമാണെന്ന് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ വ്യക്തമാക്കി. അഞ്ചും അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നേടുന്ന സമയത്ത് റെസിഡൻസ് കാർഡ് വേണമെന്നാണ് പുതിയ നിബന്ധന. അടുത്ത കാലത്താണ് ഈ നിബന്ധന കൊണ്ടുവന്നത്. സ്‌കൂൾ പ്രവേശനം നേടുന്ന സമയത്ത് സിവിൽ ഐഡി നമ്പരോടു കൂടിയ റെസിഡൻസ് കാർഡിന്റെ കോപ്പി മന്ത്രാലയത്തിൽ സമർപ്പിച്ചിരിക്കണം. അതുകൊണ്ടു തന്നെ സർക്കാർ സ്‌കൂളിൽ പ്രവേശനത്തിന് അപേക്ഷ നൽകും മുമ്പു തന്നെ റെസിഡൻസ് കാർഡ് നേടിയിരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി. സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ നൽകുന്ന സമയത്ത് സിവിൽ ഐഡി നമ്പർ രേഖപ്പെടുത്തണമെന്ന് നിബന്ധനയുണ്ട്. വിസയ്‌ക്കൊപ്പം തന്നെ കുട്ടിയുടേയും പിതാവിന്റെയും പാസ്‌പോർട്ടും കാണിച്ചിരിക്കണം. കാർഡ് നേടുന്നതിനുള്ള ഫീസ് 13 റിയാലാണ്. അതേസമയം സ്വകാര്യ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഈ നിബന്ധനകളൊന്നും ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂൾ
മസ്‌ക്കറ്റ്: പ്രവാസികളുടെ മക്കൾക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനം ലഭ്യമാകണമെങ്കിൽ റെസിഡൻസ് കാർഡ് നിർബന്ധമാണെന്ന് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ വ്യക്തമാക്കി. അഞ്ചും അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നേടുന്ന സമയത്ത് റെസിഡൻസ് കാർഡ് വേണമെന്നാണ് പുതിയ നിബന്ധന. അടുത്ത കാലത്താണ് ഈ നിബന്ധന കൊണ്ടുവന്നത്.
സ്‌കൂൾ പ്രവേശനം നേടുന്ന സമയത്ത് സിവിൽ ഐഡി നമ്പരോടു കൂടിയ റെസിഡൻസ് കാർഡിന്റെ കോപ്പി മന്ത്രാലയത്തിൽ സമർപ്പിച്ചിരിക്കണം. അതുകൊണ്ടു തന്നെ സർക്കാർ സ്‌കൂളിൽ പ്രവേശനത്തിന് അപേക്ഷ നൽകും മുമ്പു തന്നെ റെസിഡൻസ് കാർഡ് നേടിയിരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി. സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ നൽകുന്ന സമയത്ത് സിവിൽ ഐഡി നമ്പർ രേഖപ്പെടുത്തണമെന്ന് നിബന്ധനയുണ്ട്. വിസയ്‌ക്കൊപ്പം തന്നെ കുട്ടിയുടേയും പിതാവിന്റെയും പാസ്‌പോർട്ടും കാണിച്ചിരിക്കണം. കാർഡ് നേടുന്നതിനുള്ള ഫീസ് 13 റിയാലാണ്.
അതേസമയം സ്വകാര്യ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഈ നിബന്ധനകളൊന്നും ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂൾ പ്രവേശനത്തിന് അല്ലെങ്കിലും 15 വയസുമുതൽ ഒമാനിൽ റെസിഡൻസ് കാർഡ് നിർബന്ധമാണ്.