- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്കുള്ള റെസിഡൻസി ഫീസ് വർധിപ്പിക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് അധികൃതർ; പ്രവാസികൾക്കു മേൽ അധികഭാരം ചുമത്തുന്ന നിർദ്ദേശങ്ങൾ നിലവില്ലെന്നും മന്ത്രാലയം
കുവൈറ്റ് സിറ്റി: വിദേശികൾക്കുള്ള റെസിഡൻസി ഫീസ് വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങളൊന്നും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് സമർപ്പിച്ചിട്ടില്ലെന്ന് ഉന്നത തല ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പ്രവാസികൾക്കുള്ള സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കണമെന്ന് അടുത്തിടെ മന്ത്രിമാരുടെ ഇടയിൽ നിന്ന് ശുപാർശ ഉയർന്ന സാഹചര്യത്തിലാണ് ഇതിനുള്ള വിശദീകരണവുമായി അധികൃതർ എത്തിയത്. റെസിഡൻസി വിസ, ഹെൽത്ത് കെയർ തുടങ്ങിയ കാര്യങ്ങൾക്കുള്ള വിദേശികളുടെ സർവീസ് നിരക്കുകൾ വർധിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം ഉയർന്നത്. എന്നാൽ ഇവ സംബന്ധിച്ചുള്ള ശുപാർശകളൊന്നും ഇതുവരെ സർക്കാരിന് സമർപ്പിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഫീസ് വർധന കൂടാതെ ഇവയ്ക്കു പകരമുള്ള സംവിധാനത്തിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ലെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ ഖജനാവിലേക്ക് കൂടുതൽ പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളിൽ നിന്ന് പല വിധത്തിൽ ഫീസ് ഈടാക്കാനുള്ള നിർദ്ദേശമുയർന്നത്. പ്രവാസികൾക്കുള്ള സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ ഭേദഗതി വരുത്താനുള്
കുവൈറ്റ് സിറ്റി: വിദേശികൾക്കുള്ള റെസിഡൻസി ഫീസ് വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങളൊന്നും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് സമർപ്പിച്ചിട്ടില്ലെന്ന് ഉന്നത തല ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പ്രവാസികൾക്കുള്ള സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കണമെന്ന് അടുത്തിടെ മന്ത്രിമാരുടെ ഇടയിൽ നിന്ന് ശുപാർശ ഉയർന്ന സാഹചര്യത്തിലാണ് ഇതിനുള്ള വിശദീകരണവുമായി അധികൃതർ എത്തിയത്.
റെസിഡൻസി വിസ, ഹെൽത്ത് കെയർ തുടങ്ങിയ കാര്യങ്ങൾക്കുള്ള വിദേശികളുടെ സർവീസ് നിരക്കുകൾ വർധിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം ഉയർന്നത്. എന്നാൽ ഇവ സംബന്ധിച്ചുള്ള ശുപാർശകളൊന്നും ഇതുവരെ സർക്കാരിന് സമർപ്പിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഫീസ് വർധന കൂടാതെ ഇവയ്ക്കു പകരമുള്ള സംവിധാനത്തിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ലെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.
എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ ഖജനാവിലേക്ക് കൂടുതൽ പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളിൽ നിന്ന് പല വിധത്തിൽ ഫീസ് ഈടാക്കാനുള്ള നിർദ്ദേശമുയർന്നത്. പ്രവാസികൾക്കുള്ള സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ ഭേദഗതി വരുത്താനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് ചില എംപിമാർ സമർപ്പിച്ചിരുന്നു. എന്നാൽ ഇവയിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
അടുത്തകാലത്ത് ആഹാരപദാർഥങ്ങളുടെ വിലകളിൽ നേരിയ വർധന വരുത്തിയിരുന്നു. വില വർധന വരുത്തിയത് പൊതുജനങ്ങളെഎത്രത്തോളം ബാധിച്ചുവെന്നതിൽമേലുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അനുബന്ധ മന്ത്രാലയം.