- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
താമസാനുമതി രേഖ എടുക്കാൻ പ്രവാസികൾ പ്രത്യേകം ഓർമ്മിക്കണം; യാത്രകളിലെപ്പോഴും രേഖ കൈവശമുണ്ടാകണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം
ഖത്തറിന് അകത്തും പുറത്തുമുള്ള യാത്രയിൽ പ്രവാസികൾ താമസാനുമതി രേഖ എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് ഇക്കാര്യം സംബന്ധിച്ചുള്ള നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഈ രേഖകൾ അധികൃതർ ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നും മന്ത്രാലയം ഫേസ്‌ബുക്ക് പേജിൽ നിർദ്ദേശിച്ചിട്ടുണ്ട്. പ്രവാസികളുടെ ഏക തിരിച്ചറിയൽ കാർഡാണ് താമസാനുമതി രേഖ. വിദേശത്തുനിന്ന് മടങ്ങിവരുമ്പോൾ താമസാനുമതി രേഖ നഷ്ടമായാൽ തിരികെ ഖത്തറിലേക്ക് പ്രവേശിക്കാൻ പ്രവേശന സ്ഥലത്തുനിന്ന് നേരിട്ട് എടുത്ത റിട്ടേൺ ടിക്കറ്റ് കൈവശം വേണം. കൂടാതെ താമസാനുമതി രേഖ നഷ്ടപ്പെട്ടതായി എമിഗ്രേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തുകയും വേണം. രാജ്യത്തിന് പുറത്തുപോയി ആറ് മാസത്തിനുള്ളിൽ തിരികെ വരുന്നവർക്കാണ് ഈ നിർദ്ദേശം ബാധകമാവുക ആറ് മാസത്തിനുശേഷമാണ് ഖത്തറിലേക്ക് മടങ്ങിവരുന്നതെങ്കിൽ തൊഴിലുടമയുടേയോ സ്പോൺസറുടെയോ പക്കൽ നിന്നുള്ള റിട്ടേൺ ടിക്കറ്റ് കൈവശമുണ്ടാവണം. അല്ലാത്തപക്ഷം താമസം സംബന്ധിച്ച നിയമ ലംഘനമായാണ് ഇതിനെ കണക്കാക്കുക. നിയമനടപടികളും ഇതോടൊപ്
ഖത്തറിന് അകത്തും പുറത്തുമുള്ള യാത്രയിൽ പ്രവാസികൾ താമസാനുമതി രേഖ എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് ഇക്കാര്യം സംബന്ധിച്ചുള്ള നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഈ രേഖകൾ അധികൃതർ ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നും മന്ത്രാലയം ഫേസ്‌ബുക്ക് പേജിൽ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രവാസികളുടെ ഏക തിരിച്ചറിയൽ കാർഡാണ് താമസാനുമതി രേഖ. വിദേശത്തുനിന്ന് മടങ്ങിവരുമ്പോൾ താമസാനുമതി രേഖ നഷ്ടമായാൽ തിരികെ ഖത്തറിലേക്ക് പ്രവേശിക്കാൻ പ്രവേശന സ്ഥലത്തുനിന്ന് നേരിട്ട് എടുത്ത റിട്ടേൺ ടിക്കറ്റ് കൈവശം വേണം. കൂടാതെ താമസാനുമതി രേഖ നഷ്ടപ്പെട്ടതായി എമിഗ്രേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തുകയും വേണം. രാജ്യത്തിന് പുറത്തുപോയി ആറ് മാസത്തിനുള്ളിൽ തിരികെ വരുന്നവർക്കാണ് ഈ നിർദ്ദേശം ബാധകമാവുക
ആറ് മാസത്തിനുശേഷമാണ് ഖത്തറിലേക്ക് മടങ്ങിവരുന്നതെങ്കിൽ തൊഴിലുടമയുടേയോ സ്പോൺസറുടെയോ പക്കൽ നിന്നുള്ള റിട്ടേൺ ടിക്കറ്റ് കൈവശമുണ്ടാവണം. അല്ലാത്തപക്ഷം താമസം സംബന്ധിച്ച നിയമ ലംഘനമായാണ് ഇതിനെ കണക്കാക്കുക. നിയമനടപടികളും ഇതോടൊപ്പം നേരിടേണ്ടിവരും.