സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ നിയമ നടപടിയുമായി കുവൈറ്റ്.ഒരു തൊഴിലുടമയുടെ കീഴിൽ മൂന്ന് വർഷം ജോലി ചെയ്തവർക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ ഇനി സ്‌പോൺസർഷിപ്പ് മാറാൻ അനുമതി ന്‌ലകികൊണ്ട് കുവൈററ് മാൻ പവർ പബ്ലിത് അഥോറിറ്റിയുടെ ഉത്തരവാണ് മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് ഈശ്വാസമാകുന്നത്.

വിദേശ തൊഴിലാളികൾക്കുമേലുള്ള നിയന്ത്രണം സുതാര്യമാക്കുന്നതിന്റെ ആദ്യപടിയാണിത്. ഇതു സംബന്ധിച്ച തീരുമാനം ഇന്നലെയാണ് അഥോറിറ്റി പ്രസിദ്ധപ്പെടുത്തിയിത്.ഒരു തൊഴിലുടമയുടെ കീഴിൽ മൂന്നുവർഷം പൂർത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ഉടമയുടെ അനുമതി യില്ലാതെതന്നെ വിസ മാറ്റാനുള്ള അനുവാദമാണ് മാൻ പവർ പബ്ലിക് അഥോറിറ്റി പൊതു മാനവവിഭവ ശേഷി അഥോറിറ്റി നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം ഇന്നലെ അഥോറിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ നിയമം അനുസരിച്ച് തൊഴിലുടമയുടെ അനുമതിയില്ലാതെ വിസ മാറ്റാം അനുവദിക്കില്ലായിരുന്നു. അല്ലാത്തപക്ഷം വേതനം ലഭിക്കുന്നില്ലെന്നും തൊഴിലുടമ മോശമായി പെരുമാറുന്നുവെന്നും തെളിവുകൾ സഹിതം പരാതി നൽകണം. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടെത്തിയാൽ മാത്രമാണ് തൊഴിലാളിക്ക് മാറ്റാത്തിന് അഥോറിറ്റി അനുമതി നൽകിയിരുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇത് ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസകരമാകുന്ന ഒന്നാണ്.