- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെസിഡൻഷ്യൽ പ്രോപ്പർട്ടി വില കുതിക്കുന്നു; മുൻ വർഷത്തെ അപേക്ഷിച്ച് വിലയിൽ ഏഴു ശതമാനം വർധന
ഡബ്ലിൻ: രാജ്യത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ വൻ കുതിപ്പെന്ന് സിഎസ്ഒ റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 6.9 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. മേയിൽ അവസാനിച്ച ഒരു വർഷത്തെ കണക്കു പ്രകാരമാണിത്. അതേസമയം വില വർധനയിലുള്ള കുതിപ്പിൽ അല്പം ശമനം നേരിട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏപ്രിൽ പ്രോപ്പർട്ടി വിലയിൽ 0.3 ശതമാനമാണ് വില വർധന രേഖപ്പെടുത്തിയിരുന്നെങ്കിൽ ജൂണിൽ അത് 0.2 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ വർഷം മേയിൽ ഇത് 0.5 ശതമാനമായിരുന്നുവെന്നാണ് സിഎസ്ഒ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഡബ്ലിനിൽ ഒരു വർഷം മുമ്പുള്ളതിനെക്കാൾ 4.8 ശതമാനമാണ് പ്രോപ്പർട്ടി വില വർധിച്ചിരിക്കുന്നത്. മേയിൽ വില 0.1 ശതമാനം വർധിച്ചു. ഡബ്ലിനു പുറത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില മേയിൽ 0.1 ശതമാനം ആണ് വർധിച്ചത്. കഴിഞ്ഞ വർഷം മേയിൽ ഇത് 1.1 ശതമാനമായിരുന്നു. 2015 മേയിലേക്കാൾ ഇപ്പോൾ വില വർധിച്ചിരിക്കുന്നത് 8.5 ശതമാനമാണ്. എന്നാൽ ഡബ്ലിനിലെ അപ്പാർട്ട്‌മെന്റുകളുടെ വില 2015നെ അപേക്ഷിച്ച് 1.1 ശ
ഡബ്ലിൻ: രാജ്യത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ വൻ കുതിപ്പെന്ന് സിഎസ്ഒ റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 6.9 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. മേയിൽ അവസാനിച്ച ഒരു വർഷത്തെ കണക്കു പ്രകാരമാണിത്.
അതേസമയം വില വർധനയിലുള്ള കുതിപ്പിൽ അല്പം ശമനം നേരിട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏപ്രിൽ പ്രോപ്പർട്ടി വിലയിൽ 0.3 ശതമാനമാണ് വില വർധന രേഖപ്പെടുത്തിയിരുന്നെങ്കിൽ ജൂണിൽ അത് 0.2 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ വർഷം മേയിൽ ഇത് 0.5 ശതമാനമായിരുന്നുവെന്നാണ് സിഎസ്ഒ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഡബ്ലിനിൽ ഒരു വർഷം മുമ്പുള്ളതിനെക്കാൾ 4.8 ശതമാനമാണ് പ്രോപ്പർട്ടി വില വർധിച്ചിരിക്കുന്നത്. മേയിൽ വില 0.1 ശതമാനം വർധിച്ചു. ഡബ്ലിനു പുറത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില മേയിൽ 0.1 ശതമാനം ആണ് വർധിച്ചത്. കഴിഞ്ഞ വർഷം മേയിൽ ഇത് 1.1 ശതമാനമായിരുന്നു. 2015 മേയിലേക്കാൾ ഇപ്പോൾ വില വർധിച്ചിരിക്കുന്നത് 8.5 ശതമാനമാണ്.
എന്നാൽ ഡബ്ലിനിലെ അപ്പാർട്ട്‌മെന്റുകളുടെ വില 2015നെ അപേക്ഷിച്ച് 1.1 ശതമാനം കുറവാണ് ഈ വർഷം. 2007 ഫെബ്രുവരിയെ അപേക്ഷിച്ച് 42.5 ശതമാനം കുറവും. ഡബ്ലിനിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില 2007 ഫെബ്രുവരിയെ അപേക്ഷിച്ച് 35.2 ശതമാനം കുറവും ഡബ്ലിനു പുറത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടി വില 35.7 ശതമാനം കുറവുമാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.