പോർട്ട്‌ലീഷ്: വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 9 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കായി 3 ദിവസത്തെ റെസിഡൻഷ്യൽ ധ്യാനം  ഓഗസ്റ്റ് 3, 4, 5 തീയതികളിൽ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ബുധനാഴ്ച വൈകീട്ട് 5 മണി വരെ മൗന്റ്‌രാത്തിനു സമീപമുള്ള കാസിൽടൗണിലെ ഡി ലാ സല്ലേ പാസ്ട്രൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

ഫാ. ജോർജ്ജ് അഗസ്റ്റിൻ (ഒഎസ്ബി) & വിഒപിഎം ടീം ആണ് ധ്യാനം നയിക്കുന്നത്. ഈ ധ്യാനത്തിലേക്ക് കുട്ടികളെ അയയ്ക്കുവാൻ താൽപര്യമുള്ള മാതാ
പിതാക്കൾ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ വെബ്ബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കുട്ടികൾക്ക് കൗൺസിലിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കും. ധ്യാനസെന്ററിൽ തന്നെ കുട്ടികൾക്ക് മൂന്നു ദിവസവും ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

www.voiceofpeaceministry.org കൂടുതൽ വിവരങ്ങൾക്ക്:സിൽജു - 0863 4088 25, സാബു - 0871 6877 78, മോനച്ചൻ - 0877 5532 71, അനീഷ് - 0879 7262 81