ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും, യുകെ, ഇടുക്കി ഭദ്രാസനാധിപനം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലിക്‌സോനോസ് തിരുമേനിയുടെ നേതൃത്വത്തിലും മാർച്ച് 17,18,19 തീയതികളിൽ നടത്തപ്പെടുന്ന റിസിഡൻഷ്യൻ ധ്യാനത്തിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം നവംബർ 1 ന് ഡബ്ലിനിൽ വച്ച് കുരിയോക്കോസ് മോർ തേയോഫീലോസ് തിരുമേനി നിർവഹിച്ചു. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് അഭിവന്ദ്യ തിരുമേനി രജിസ്‌ട്രേഷൻ ഫോം രജിസ്‌ട്രേഷൻ കൺവീനർ എൽദോ മാത്യുവിന് നൽകികൊണ്ടാണ് ഉദ്ഘാടം നിർവഹിച്ചത്.

എന്നിസ്സിലുള്ള സെന്റ്. ഫ്‌ളാന്നൻസ് കോളേജിൽ വച്ച് മൂന്നുദിവസമായി നടത്തപ്പെടുന്ന ധ്യാനത്തിന്റെ ഭക്ഷണവും താമസസാകര്യവും രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് സൗജന്യമായി ക്രമീകരിക്കുന്നതാണ്. ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ജനറൽ കൺവീനർ വർഗീസ് പി.ജെയുടെ നേതൃത്വത്തിൽ എൽദോ മാത്യു, ജോ മാത്യു, അനി പി.ജെ എന്നിവരടങ്ങുന്ന രജിസ്‌ട്രേഷൻ കമ്മിറ്റിയും, ബോബി മാണി, പ്രവീൺ നൈനാൻ, ബിജു തോമസ്, വർഗീസ് വൈദ്യൻ, മാഗ്‌സൺ തമ്പി എന്നിവരടങ്ങുന്ന ഫുഡ് കമ്മിറ്റിയും വിനോദ് ജോർജ്, നോബി സി.എം എന്നിവരടങ്ങുന്ന ഫിനാൻസ് ആൻഡ് പബ്ലിസിറ്റി കമ്മിറ്റിയും സുനിൽ ഗീവറുഗീസ്, ജോർജ്് ഫിലിപ്പ് എന്നിവരടങ്ങുന്ന റിസപ്ഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. പ്രസ്തുത ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/1GLBNJ3JSLEW5fwmh9JVze_zauXuVTJ0umWJVryxSXGU/viewform?usp=send_form