ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും, യുകെ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രിഗേറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്‌സീനോസ് തിരുമേനിയുടെ നേതൃത്വത്തിലും മാർച്ച് 13,14,15 തീയതികളിൽ എന്നിസിലുള്ള സെന്റ് ഫ്ളാന്നൻസ് കോളേജിൽ വച്ച് നടന്ന റസിഡൻഷ്യൽ ധ്യാനം സമാപിച്ചു.  ബൈബിൾ ക്ലാസ്സുകൾ, ഫാമിലി കൗൺസിലിങ്, വ്യക്തിഗത കൗൺസിലിങ്, കുമ്പസാരം, വിശുദ്ധ കുർബ്ബാന എന്നിവയോടെ നടത്തപ്പെട്ട ധ്യാനത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300-ൽ അധികം വിശ്വാസികൾ സംന്ധിച്ചു.

കുട്ടികൾക്കായി ഫാ. ജോർജ്ജ് അഗസ്റ്റ്യന്റെ നേതൃത്വത്തിൽ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ധ്യാനം നടത്തപ്പെട്ടു.  തിരുമേനിയുടെ മുഴുവൻ സമയ സാന്നിദ്ധ്യം പ്രസ്തുത ധ്യാനത്തിൽ ഉണ്ടായിരുന്നു. കൃപ ലഭിക്കുവാനായി ജീവിതത്തെ ക്രമപ്പെടുത്തുവാനുള്ള തിരുമേനിയുടെ ആഹ്വാനം സദസ്സ് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.  ഫാ. പ്രിൻസ് മണ്ണത്തൂർ, ഫാ. കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ബിജു പാറേക്കാട്ടിൽ എന്നിവർ ധ്യാനത്തിൽ തിരുമേനിക്ക്  സഹകാർമ്മികരായി പ്രവർത്തിച്ചു.  ധ്യാനത്തെത്തുടർന്ന് വിശ്രമിച്ച തിരുമേനി മാർച്ച് 16 ന് യുകെ വഴി മസ്‌ക്കറ്റിലേക്ക് യാത്രതിരിച്ചു.  ധ്യാനത്തിൽ സംബന്ധിച്ച എല്ലാവർക്കുമുള്ള നന്ദി ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടിൽ അറിയിച്ചു.  വരും വർഷങ്ങളിലും ഇതുപോലുള്ള ധ്യാനങ്ങൾ ക്രമീകരിക്കുവാൻ ഇടവകയ്ക്കാകട്ടേയെന്ന് ബിജു അച്ചൻ ആശംസിച്ചു.  

നോബി സി മാത്യു - 0877 6729 33