റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ അഗസ്റ്റിൻ വല്ലൂരാനച്ചനും ജോർജ്ജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ട് അച്ചനും നയിക്കുന്ന താമസിച്ചുള്ള വിവിധ ധ്യാനങ്ങൾ ഓഗസ്റ്റ് മാസം നടത്തപ്പെടുന്നു.

ഓഗസ്റ്റ് ഏഴ്, എട്ട്, ഒൻപത് (വെള്ളി, ശനി, ഞായർ) തീയതികളിൽ ഇംഗ്ലീഷിലുള്ള കുടുംബ നവീകരണ ധ്യാനവും ഓഗസ്റ്റ് പതിനാല് മുതൽ പതിനാറു വരെ (വെള്ളി, ശനി, ഞായർ) മലയാളത്തിലുള്ള ആന്തരിക സൗഖ്യധ്യാനവും ഓഗസ്റ്റ് പതിനേഴ് മുതൽ പത്തൊൻപതു വരെ (തിങ്കൾ, ചൊവ്വ, ബുധൻ) ഇംഗ്ലീഷിലുള്ള ആന്തരിക സൗഖ്യധ്യാനവും നടത്തും.

താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർക്കിങ് സൗകര്യവും ധ്യാനകേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരിക്കുന്നതിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ധ്യാനം നടക്കുന്ന ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ വിലാസം:

Divine Rtereat Cetnre, St. Augustines Abbey, St. Augustines Road, Ramsgate, Kent - CT11 9PA

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിംഗിങ്ങിനും ബന്ധപ്പെടുക:

ഫാ. ജോസഫ് ഏടാട്ട് - 0754 8303 824 Email - josephedattuvc@gmail.com