കൊച്ചി: മാധ്യമപ്രവർത്തക ഷാനി പ്രഭാകരനൊപ്പം എം സ്വരാജ് എംഎൽഎ യെുടെ ചിത്രം അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിച്ചതു വാർത്തയായിരുന്നു. ഈ ചിത്രത്തിനുള്ള വിശദീകരണം എം സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നൽകിയിരുന്നു. എന്നാൽ ഞാനും ഭാര്യയും ഒരുമിച്ചു താമസിക്കുന്ന ഫ്ളാറ്റിലാണു ഷാനി വന്നത് എന്ന തരത്തിലുള്ള വിശദീകരണം സ്വരാജിന്റെ മറുപടിയിൽ കടന്നുവന്നതിനെ വിമർശിച്ചാണ് രശ്മി ആർ നായർ രംഗത്തെത്തിയത്. എം സ്വരാജ് ഒക്കെ എടുത്തു വയ്ക്കുന്ന ആ സദാചര ജാമ്യത്തിൽ പിടിച്ചാണു ഞരമ്പു രോഗികൾ മുഴുവൻ നിലനിൽക്കുന്നത് എന്നു രശ്മി പറയുന്നു.

രശ്മി നായരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്‌ളാറ്റിൽ' ആണേ എന്റെ പെൺസുഹൃത്ത് വന്നത് എന്ന് എം സ്വരാജ് ഒക്കെ എടുത്തു വയ്ക്കുന്ന ആ സദാചാര ജാമ്യം ഉണ്ടല്ലോ അതിൽ പിടിച്ചാണ് ഈ ഞരമ്പ് രോഗികൾ മുഴുവൻ നിലനിൽക്കുന്നത് എന്ന് സ്വരാജിനെ പോലൊരാൾക്ക് പോലും മനസിലാക്കാൻ കഴിയാത്തതല്ല. ആ സദാചാര ഭയം അദ്ദേഹത്തെ പോലും ഭരിക്കുന്ന രീതിയിൽ വളർന്നു നിൽക്കുന്നു എന്ന് വേണം മനസിലാക്കാൻ.

ഞാൻ താമസിക്കുന്ന സ്ഥലത്ത് എന്റെ സുഹൃത്തുക്കൾ ആൺ പെൺ വത്യാസമില്ലാതെ വരും കുളിച്ചു വസ്ത്രം മാറി വിശ്രമിക്കും ആഹാരം കഴിക്കും ഭാര്യ/ഭർത്താവ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അതിലൊക്കെ മറ്റുള്ളവർക്ക് എന്താ കാര്യം എന്ന് ചോദിക്കാൻ കഴിയുന്ന രീതിയിൽ ഇടതുപക്ഷക്കാർ എങ്കിലും ഇനിയും വളരുന്നില്ല എന്നത് ഖേദകരമാണ്.