മലയാളിയുടെ കപടസദാചാര ബോധത്തെ സ്ഥിരം പരിഹസിച്ച് കിടിലം പോസ്റ്റുകളിടാറുണ്ട് രശ്മി.ആർ.നായർ. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വരവിൽ കൊച്ചി സ്തംഭിപ്പിച്ച ആൾക്കൂട്ട മന:ശാസ്ത്രമാണ് പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലെ വിഷയം.ന്യൂ ജനറേഷൻ വിഭാഗമായ ഓൺലൈൻ തുണ്ട്കാണി കൂട്ടം വെട്ടിക്കിളികളെ പോലെ റോഡിലിറങ്ങി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത് മലയാളിയുടെ സദാചാര ബോധത്തിന് കിട്ടിയ അടിയാണ് എന്നൊക്കെ പറഞ്ഞാൽ ചിരിക്കുകയെ നിവർത്തിയുള്ളൂ.സ്വാഭാവികമായി പോസ്റ്റിനെ അനുകൂലിച്ചും,പ്രതികൂലിച്ചും മറുപടികളുടെ പ്രളയം തന്നെയുണ്ടായി.

മലയാളികൾക്കൊരു പൊതുബോധമുണ്ട്. എല്ലാം വേണം താനും എന്നാൽ ആരും അറിയാനും പാടില്ല.എനിക്ക് എന്തും പ്രവർത്തിക്കാം. മറ്റുള്ളവർ ചെയ്യുന്നത് കണ്ടാൽ അപ്പോൾ സദാചാരബോധം ഉണരുകയും ചെയ്യും.പരസ്യമായാലും സിനിമയായാലും സ്ത്രീയെ ഉപയോഗിക്കുന്നത് ഒരേ ലാക്കോടെ തന്നെയാണ് . അങ്ങനെ ഉപയോഗിച്ച് വിപണനം നടത്താൻ കഴിയുന്നതും ഈ പറഞ്ഞ വർഗ്ഗങ്ങളുള്ളതോ അല്ലെങ്കിൽ പുരുഷ വികാരങ്ങളെ ഉണർത്തിയോ തന്നെയാണ് . അതിൽ കച്ചവടം തന്നെയാണ് നടക്കുന്നത് . അവരെ പോയി കാണുമ്പോൾ മാത്രം കുറ്റപ്പെടുത്താനാവില്ല .ഈ രണ്ടു പേരും ചേർന്നതാണ് വിപണിയും . പിന്നേ ഇഷ്ടം പലർക്കും പലകാരണങ്ങളുണ്ടാകാം .അതെല്ലാം ഒരാൾക്ക് തീരുമാനിക്കാനവില്ലാലോ . അവർ ഈയിടെ കുഞ്ഞിനെ ദത്തെടുത്തത് നല്ല കാര്യം തന്നെയല്ലെ .അതും ഇഷ്ടമാണെന്ന് ഒരാൾ പറഞ്ഞാൽ അതെല്ലാ എന്ന് എനിക്കെങ്ങനെ പറയാനാവും.ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ

രശ്മി.ആർ.നായരുടെ പോസ്റ്റിന്റെ പൂർണ രൂപം

നാട്ടിൻപുറങ്ങളിൽ ഉത്സവപ്പറമ്പിൽ ഗാനമേളകൾക്കു പാട്ട് പാടാൻ വരുന്ന പെൺകുട്ടികളെ ഉച്ചത്തിൽ അശ്ലീല കമന്റ് ഒക്കെ പറഞ്ഞു കയ്യടിച്ചു ആർമാദിക്കുന്ന ഒരു വിഭാഗം ഉണ്ട് മുഖം മറച്ചിട്ടൊന്നും അല്ല പരിചയക്കാരായ ആൾക്കാരുടെ മുന്നിൽ തന്നെ, ആൾക്കൂട്ടത്തിന്റെ ഭാഗമാണ് എന്ന കടുത്ത ബോധ്യത്തിൽ ചെയ്യുന്നതാണ്. അതിന്റെ ന്യൂ ജനറേഷൻ വിഭാഗമായ ഓൺലൈൻ തുണ്ട്കാണി കൂട്ടം വെട്ടിക്കിളികളെ പോലെ റോഡിലിറങ്ങി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത് മലയാളിയുടെ സദാചാര ബോധത്തിന് കിട്ടിയ അടിയാണ് എന്നൊക്കെ പറഞ്ഞാൽ ചിരിക്കുകയെ നിവർത്തിയുള്ളൂ.

സണ്ണിലിയോൺ എന്ന സ്ത്രീയോടുള്ള ബഹുമാനമോ ആരാധനയോ ഒന്നുമല്ല അവിടെ കൂടിയ ആൾക്കൂട്ടത്തെ ഉണ്ടാക്കിയത് ലൈംഗികതയുമായി ചേർത്ത് കേട്ടതോ കണ്ടതോ ആയ സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആൾക്കൂട്ടത്തിൽ ആളാവാനുള്ള മാസ്സ് ഹിസ്റ്റിരിയയും, ഇതൊക്കെയാണ് ആ ആൾക്കൂട്ടമെന്നു ആ സ്ത്രീയ്ക്കും അറിയാം അവരെ ഇങ്ങോട്ട് ക്ഷണിച്ചവർക്കും അറിയാം.ലോകത്തിന്റെ സ്ത്രീ 'പരിശുദ്ധി' എന്ന വൃത്തികേടിനെ ജീവിതം കൊണ്ട് പൊളിച്ചടുക്കി 'അയ്യോ ഞാൻ അകപ്പെട്ടു പോയതാണെ' എന്ന് നിലവിളിക്കാതെ തലയുയർത്തി അതേടാ ഞാൻ ഒരു പോൺ സ്റ്റാർ ആയിരുന്നു എന്ന് വിളിച്ചു പറഞ്ഞു നെഞ്ചുവിരിച്ചു നിൽക്കുന്ന ആ ആത്മധൈര്യം ഉണ്ടല്ലോ അതാണ് സണ്ണി ??, അതുതന്നെയാണ് സണ്ണിയുടെ മൂല്യവുമെന്ന് രശ്മി.ആർ.നായർ പറയുന്നു.

സണ്ണിലിയോൺ എന്ന സ്ത്രീയോടുള്ള ബഹുമാനമോ ആരാധനയോ ഒന്നുമല്ല അവിടെ കൂടിയ ആൾക്കൂട്ടത്തെ ഉണ്ടാക്കിയത് ലൈംഗികതയുമായി ചേർത്ത് കേട്ടതോ കണ്ടതോ ആയ സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആൾക്കൂട്ടത്തിൽ ആളാവാനുള്ള മാസ്സ് ഹിസ്റ്റിരിയയും, ഇതൊക്കെയാണ് ആ ആൾക്കൂട്ടമെന്നു ആ സ്ത്രീയ്ക്കും അറിയാം അവരെ ഇങ്ങോട്ട് ക്ഷണിച്ചവർക്കും അറിയാം.

പക്ഷെ അതിനു ഈ ഉണ്ണാക്കന്മാർ നിരത്തുന്ന ന്യായങ്ങൾ ഉണ്ടല്ലോ അതാണ് സഹിക്കാൻ പറ്റാത്തത് അവരുടെ ചാരിറ്റി അവരുടെ ദത്തെടുക്കൽ തുടങ്ങി സാമൂഹിക പ്രതിബദ്ധത ഒലക്കേടെ മൂട്. ഇതൊന്നുമല്ല അവരെ അവരാകുന്നത്. സാധാരണ ഇത്തരം സദാചാര ബോധത്തിന് പുറത്തുനിന്നു വന്നു പൊതുബോധ അംഗീകാരം നേടുന്നവർ ചെയ്യുന്നതുപോലെ തന്റെ പാസ്റ്റിനെ അവർ തള്ളി പറയുന്നില്ല തള്ളി പറയുന്നില്ല എന്ന് മാത്രമല്ല അഭിമാനത്തോടെ ചേർത്ത് നിർത്തുന്നുണ്ട്

ലിംഗം കൊണ്ട് ചിന്തിക്കുന്ന മുഴുവൻ പുരുഷന്മാരും ഉദ്ധാരണം സംഭവിച്ച ഒരുജോഡി കണ്ണുകളുമായി തന്നെ തുറിച്ചു നോക്കുമ്പോഴും ആത്മവിശ്വാസത്തോടെ അവന്റെയൊക്കെ തലച്ചോറിലെ ലിംഗങ്ങളിൽ ഹൈഹീൽഡ് ചെരിപ്പിട്ടു ചവിട്ടി നടന്നുവരുന്നൊരു വരവുണ്ടല്ലോ, ലോകത്തിന്റെ സ്ത്രീ 'പരിശുദ്ധി' എന്ന വൃത്തികേടിനെ ജീവിതം കൊണ്ട് പൊളിച്ചടുക്കി 'അയ്യോ ഞാൻ അകപ്പെട്ടു പോയതാണെ' എന്ന് നിലവിളിക്കാതെ തലയുയർത്തി അതേടാ ഞാൻ ഒരു പോൺ സ്റ്റാർ ആയിരുന്നു എന്ന് വിളിച്ചു പറഞ്ഞു നെഞ്ചുവിരിച്ചു നിൽക്കുന്ന ആ ആത്മധൈര്യം ഉണ്ടല്ലോ അതാണ് സണ്ണി ??, അതുതന്നെയാണ് സണ്ണിയുടെ മൂല്യവും