ദിലീപ് നായകനായ രാമലീല റിലീസായ ദിവസം സമ്മിശ്രപ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്ന് വരുന്നത്.ആരാധകരുടെ ആവേശമാണ് സിനിമാശാലകളിലെല്ലാം. അതേസമയം ചിത്രത്തെ പരിഹസിച്ച് മുൻ മോഡൽ രശ്മി ആർ നായർ രംഗത്തെത്തി.
രാമലീലയുടെ മൊത്തം ബജറ്റ് ഇരുപതു കോടി,പത്തു കോടി പടം പിടിക്കാൻ ബാക്കി പത്തു കോടി അത് കാണാൻ ടിക്കറ്റ് എടുത്തു കൊടുക്കാൻ ഇങ്ങനെയാണ് പരിഹാസം. ഇനി രാമലീല മലയാളം പടം അല്ലേ, തിയേറ്ററിൽ മൊത്തം ബംഗാളികൾ ആണെന്നു പറയുന്നല്ലോയെന്നും രശ്മി പറയുന്നു.

തുടർന്നുള്ള പോസ്റ്റിൽ ഇങ്ങനെ:

'ജനകീയ കോടതി , ജനപ്രിയന്റെ തിരിച്ചു വരവ് തുടങ്ങി 'ജനം' തിരുകി കയറ്റിയ പോസ്റ്ററുകൾ ലാൽജോസ് മുതൽ താഴോട്ടുള്ള ദഹന വ്യവസ്ഥയുടെ രണ്ടറ്റവും തിരിഞ്ഞുപോയ സകലമാന മര ഊളകളും ഒട്ടിച്ചു തുടങ്ങി അവനോടൊന്നും അന്നും ഇന്നും ഒന്നും പറയാനില്ല.
എന്നാൽ അവൾക്കൊപ്പം ആണ് എന്നാൽ സിനിമ കാണും എന്ന് പറഞ്ഞ കുറേ നിഷ്പക്ഷ മരയോന്തുകൾ ഉണ്ടായിരുന്നു അവനൊക്കെ എവിടെയാണോ എന്തോ, ഇനിയും വരണം ഇതുവഴി സ്ത്രീപക്ഷവും തെളിച്ചുകൊണ്ട്.'