- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ റിസോർട്ട് നടത്തിപ്പുകാരൻ കുത്തേറ്റു മരിച്ചു; വിസ്പറിങ് വുഡ്സ് നടത്തിപ്പുകാരൻ വിൻസൻ സാമുവലിനെ കൊലപ്പെടുത്തിയത് ഇന്നലെ രാത്രി; മൃതദേഹം കാണപ്പെട്ടത് ശരീരമാസകലം രക്തത്തിൽ കുളിച്ച് കസേരയിൽ ഇരിക്കുന്ന നിലയിൽ; ഒരു സ്ത്രീയും പുരുഷനും പരിസരത്തുണ്ടായിരുന്നു എന്ന സൂചനകളുമായി നാട്ടുകാർ; ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയായ വിൻസന്റെ അരുംകൊലയിൽ ഞെട്ടി സുഹൃത്തുക്കൾ
കൽപറ്റ: വയനാട്ടിൽ റിസോർട്ടു നടത്തിപ്പുകാരനെ റിസോർട്ടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുളിയാർ മലയിലെ റിസോർട്ട് നടത്തിപ്പുകാരനായ വിൻസൺ സാമുവലിനെ (52)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. സുൽത്താൻ ബത്തേരി തൊവരിമല കൊച്ചുവീട്ടിൽ സാമുവലിന്റെ മകനായ വിൻസെന്റ് സാമുവൽ നെബു എന്ന പേരിലാണ് അറിയപ്പെടുന്നത്. പുളിയാർമലയിലെ മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിങ് വുഡ്സ് എന്ന റിസോർട്ടിലെ ഒരു ഹട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഇന്ന് പുലർച്ചെയാണ് കസേരയിൽ കുത്തേറ്റ് ഇരിക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. റിസോർട്ടിലെ ജീവനക്കാരിൽ ചിലരാണ് മൃതദേഹം ആദ്യം കണ്ടത്. ചോരയിൽ കുളിച്ച നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്
കൽപറ്റ: വയനാട്ടിൽ റിസോർട്ടു നടത്തിപ്പുകാരനെ റിസോർട്ടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുളിയാർ മലയിലെ റിസോർട്ട് നടത്തിപ്പുകാരനായ വിൻസൺ സാമുവലിനെ (52)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.
സുൽത്താൻ ബത്തേരി തൊവരിമല കൊച്ചുവീട്ടിൽ സാമുവലിന്റെ മകനായ വിൻസെന്റ് സാമുവൽ നെബു എന്ന പേരിലാണ് അറിയപ്പെടുന്നത്. പുളിയാർമലയിലെ മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിങ് വുഡ്സ് എന്ന റിസോർട്ടിലെ ഒരു ഹട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഇന്ന് പുലർച്ചെയാണ് കസേരയിൽ കുത്തേറ്റ് ഇരിക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. റിസോർട്ടിലെ ജീവനക്കാരിൽ ചിലരാണ് മൃതദേഹം ആദ്യം കണ്ടത്. ചോരയിൽ കുളിച്ച നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു വരികയാണ്. കൊലപാതകം നടത്തിയതാ ആരെന്ന സൂചനകളിലേക്ക് അന്വേഷണ നീങ്ങിയതായാണ് അറിവ്. ഒരു സ്ത്രിയും പുരുഷനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്ന സൂചന.
വയനാടിന്റെ ടൂറിസം രംഗത്ത് സജീവമായിരുന്ന നെബു സുൽത്താൻബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമ കൂടിയാണ്. സുൽത്താൽ ബത്തേരിയിൽ പഴക്കം ചെന്ന ടൂറിസ്റ്റ് ഹോമുകളിൽ ഒന്നാണ് ആരാധനാ ടൂറിസ്റ്റ് ഹോം. വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയാണ് അദ്ദേഹം. കൽപ്പറ്റ സ്വദേശി ഡോ.രാജുവിന്റ ഉടമസ്ഥതയിലുള്ള റിസോർട്ട് ഒരാഴ്ച മുമ്പ് പാട്ടത്തിനെടുക്കുകയായിരുന്നു. ഈ റിസോർട്ട് നവീകരിച്ച് ഈ ടൂറിസ്റ്റ് സീസണിൽ നേട്ടം കൊയ്യാമെന്നായിരുന്നു നെബുവിന്റെ ആലോചന.
അതിനായി നെബു റിസോർട്ടിൽ അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്നു. ഡോ: രാജു ഈ റിസോർട്ട് വില്പനക്ക് വച്ചിരിക്കുകയായിരുന്നു. ടൂറിസം രംഗത്തെ സജീവമായ പ്രവർത്തിക്കുന്ന നെബുവിന്റെ കൊലപാതകം സുഹൃത്തുക്കളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇയാൾക്ക് ശത്രുക്കൾ ഉണ്ടായിരുന്നോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.