- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ലോകത്തെ എത്രയോ സ്റ്റേഡിയങ്ങൾ ഞാൻ കണ്ടിരിക്കുന്നു..എന്നാൽ ഇന്ന് മലയാളി എന്ന നിലയിൽ നാണിച്ചു തല താഴ്‌ത്തി... സാർവ ദേശീയ മത്സരം ഒരുക്കിയ നമ്മുടെ സംസ്ഥാന അധികൃതർ എത്ര അലംഭാവം ആയിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്; സർ.. നമ്മൾ നടത്തുന്നത് സന്തോഷ് ട്രോഫി അല്ല.. ഫീഫ ലോകകപ്പാണ്...അത് നിങ്ങൾ മറന്നു പോയി
അസ്വാസ്ഥ്യ ജനകമാണ് എന്റെ ആദ്യ ദിന അനുഭവങ്ങൾ. തമ്മനം റോഡ് വരെ ഒരു യൂബറിൽ ചെന്നിറങ്ങി ഇ ഒൺ ഗേറ്റ് തപ്പി നടക്കുകയായിരുന്നു ഞാൻ ദൂരെ നിന്ന് തന്നെ എന്നെ മനസിലാക്കിയ രണ്ടു യുവാക്കൾ ഒരു കോഫീ ഷോപ്പിൽ നിന്ന് ഇറങ്ങി വന്നു മാധ്യമത്തിലെ സ്പോർട്സ് ലേഖകരായ എൻ എസ് നിസാറും സി പി ബിനീഷും ആയിരുന്നത്.. എത്രയോ സാർവ ദേശീയ മത്സരങ്ങൾ അവർ ഡെസ്‌ക്കിലും ഞാൻ ഫീൽഡിലുമായി ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നു അവർക്കൊപ്പം കാണികളെ സെക്‌റിറ്റി ചെക്ക് കഴിഞു അകത്തേക്ക് കടത്തുന്ന മുഖ്യ പ്രവേശന കവാടം വരെ നടന്നു അതിന്റേതാണ് ആദ്യ ചിത്രങ്ങൾ..., ലോകത്തെ എത്രയോ സ്റ്റേഡിയങ്ങൾ ഞാൻ കണ്ടിരിക്കുന്നു..എന്നാൽ ഇന്ന് മലയാളി എന്ന നിലയിൽ നാണിച്ചു തല താഴ്‌ത്തി... സർവ ദേശീയ മത്സരം ഒരുക്കിയ നമ്മുടെ സംസ്ഥാന അധികൃതർ എത്ര അലംഭാവം ആയിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളികൾ മാത്രം അല്ലല്ലോ ഇത് വഴി അകത്തു കടക്കുന്നത് ലോകത്തിന്റെ മുന്നിൽ നാം നാണം കെടുകയല്ലേ.. മുഖ്യ സംഘാടകൻ ആയ ശ്രീ അനീഷ് ഐ എ എസ് ഇതൊന്നു കാണുകയും ചരുങ്ങിയ പക്ഷം അതൊന
അസ്വാസ്ഥ്യ ജനകമാണ് എന്റെ ആദ്യ ദിന അനുഭവങ്ങൾ. തമ്മനം റോഡ് വരെ ഒരു യൂബറിൽ ചെന്നിറങ്ങി ഇ ഒൺ ഗേറ്റ് തപ്പി നടക്കുകയായിരുന്നു ഞാൻ ദൂരെ നിന്ന് തന്നെ എന്നെ മനസിലാക്കിയ രണ്ടു യുവാക്കൾ ഒരു കോഫീ ഷോപ്പിൽ നിന്ന് ഇറങ്ങി വന്നു മാധ്യമത്തിലെ സ്പോർട്സ് ലേഖകരായ എൻ എസ് നിസാറും സി പി ബിനീഷും ആയിരുന്നത്.. എത്രയോ സാർവ ദേശീയ മത്സരങ്ങൾ അവർ ഡെസ്‌ക്കിലും ഞാൻ ഫീൽഡിലുമായി ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നു അവർക്കൊപ്പം കാണികളെ സെക്‌റിറ്റി ചെക്ക് കഴിഞു അകത്തേക്ക് കടത്തുന്ന മുഖ്യ പ്രവേശന കവാടം വരെ നടന്നു അതിന്റേതാണ് ആദ്യ ചിത്രങ്ങൾ...,
ലോകത്തെ എത്രയോ സ്റ്റേഡിയങ്ങൾ ഞാൻ കണ്ടിരിക്കുന്നു..എന്നാൽ ഇന്ന് മലയാളി എന്ന നിലയിൽ നാണിച്ചു തല താഴ്‌ത്തി... സർവ ദേശീയ മത്സരം ഒരുക്കിയ നമ്മുടെ സംസ്ഥാന അധികൃതർ എത്ര അലംഭാവം ആയിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളികൾ മാത്രം അല്ലല്ലോ ഇത് വഴി അകത്തു കടക്കുന്നത് ലോകത്തിന്റെ മുന്നിൽ നാം നാണം കെടുകയല്ലേ.. മുഖ്യ സംഘാടകൻ ആയ ശ്രീ അനീഷ് ഐ എ എസ് ഇതൊന്നു കാണുകയും ചരുങ്ങിയ പക്ഷം അതൊന്നു സിമിന്റിട്ടു ഉറപ്പിക്കുകയെങ്കിലും ചെയ്യണം .. !
ആദ്യമായാണ് ഞാൻ നമ്മുടെ കാണികൾക്കൊപ്പം ഗ്യാലറിയിൽ ഇരുന്നു കളി കാണുന്നത് കളി ആഘോഷം ആക്കുന്നവരാണ് അവർ അത് ആസ്വദിക്കുവാൻ അവർ പ ടിക്കേണ്ടിയിരിക്കുന്നു.. എന്നാൽ അവരുടെ കളിയോടും അവർ ഇഷ്ടപ്പെടുന്ന ടീമുകളെ അവർ പ്രോത്സാഹിപ്പിക്കുന്ന രീതിയും മറ്റു ഫുട്ബോൾ പിരാന്തൻ രാജ്യങ്ങളിൽ നിന്ന് ഉള്ളവർക്ക് ഒപ്പമോ അതിൽ അധികമോ ആണ്... അഭിനന്ദനങ്ങൾ.. !
ഇടവേളയിൽ എന്നേ തിരിച്ചറിഞ്ഞ ഫേസ് ബുക്ക് കൂട്ടുകാർ റിയാസും സജീർ നൂറും ഓടി എത്തി അവരുടെ സന്തോഷം പങ്കിട്ടു സെൽഫി എടുത്തു മടങ്ങി...
ഇതിനിടയിൽ 100 രൂപ കൊടുത്തു രണ്ടുകുപ്പി വെള്ളം വാങ്ങി തിരിച്ചു എത്തിയപ്പോഴേക്കും എന്തോ കലപില രണ്ടു മിനിറ്റുകൊണ്ട് ആ വിൽപ്പന ശാല നമ്മുടെ പ്രിയപ്പെട്ട കാണികൾ അടിച്ചു തകർത്തിരുന്നു വില ഒരുപാട്കൂടിയതുകൊണ്ടോ ആവശ്യത്തിന് കിട്ടാഞ്ഞിട്ടോ എന്നറിയില്ല എന്തായാലും അത് വേണ്ടായിരുന്നു.. വളരെ മോശം ഒരു ചിത്രം ആണ് അത് നമ്മുടെ കായിക സംസ്‌ക്കാരത്തെ കുറിച്ച് നൽകുക
ഇതിലെ അവസാന ചിത്രം പ്രധാന കവാടത്തിന്റെ തുരുമ്പിച്ച സ്ലൈഡിങ് ഗേറ്റാണ് ഒരു നൂറു രൂപയുടചായം വാങ്ങി അതിൽ തെക്കാമായിരുന്നു സർ.. നമ്മൾ നടത്തുന്നത് സന്തോഷ് ട്രോഫി അല്ല.. ഫീഫ ലോകകപ്പാണ് അത് നിങ്ങൾ മറന്നു പോയി
((മുൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജുക്കേഷൻ മേധാവിയുമായ, ഇപ്പോൾ ജർമ്മൻ യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അഷ്‌റഫ് ഫേസ്‌ബുക്കിൽ കുറിച്ചത്)