തിതീവ്രമായ ഭാവനയിലൂടെ ചരിത്രത്തിന്റെ സുഗന്ധം പരത്തുന്ന എഴുത്തുകാരനായ എൻ.എസ്. മാധവൻ സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ ചാരിത്ര്യശുദ്ധിയെ സംശയിക്കുന്നു. റിപ്പോർട്ടിലെ ലൈംഗിക ദുർനടപ്പിനെ സംശയിക്കുന്നു. ഉമ്മൻ ചാണ്ടിയേയും കൂട്ടരേയും തേജോവധം ചെയ്യാനുള്ള ശ്രമമാണ് റിപ്പോർട്ടെന്ന് ഉറപ്പിക്കുന്നു. ജസ്റ്റിസ് ശിവരാജന്റേത് മഞ്ഞ പത്രപ്രവർത്തനമാണെന്ന് തറപ്പിച്ചുപറയുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ട് മൊത്തം കുൽസിതാനുബന്ധങ്ങളായ അനാവശ്യമാണെന്നും എൻ.എസ്. മാധവൻ വിലയിരുത്തുന്നു.

വളരെ ഗൗരവമർഹിക്കുന്ന വിഷയങ്ങളിൽ മാത്രം ഇടപെടുന്ന എൻ.എസ്. മാധവൻ ഇതാദ്യമായാണ് സോളാർ കേസ്സിൽ ഇത്ര കാര്യ ഗൗരവത്തോടുകൂടി പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എ.കെ. ആന്റണിയുടെ വിശ്വസ്ത സേവകനായ എൻ.എസ്. മാധവൻ ഒന്നും കാണാതെ ബാറ്റ് ചെയ്യുന്ന ആളല്ല. 1975 ൽ ബീഹാർ കേഡറിൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ മാധവൻ ഭരണപക്ഷത്തിന്റെ ഒത്താശയിന്മേൽ ഏറെ കാലവും കേരളത്തിലാണ് ജോലി നോക്കിയിരുന്നത്. എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നകാലത്ത് ധനകാര്യ സെക്രട്ടറി പദം അലങ്കരിച്ച മാധവൻ ഒരുപാട് കാലം ആന്റണി സർക്കാരിന്റെ താക്കോൽ സ്ഥാനങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു.

പിന്നീട് ആന്റണി കേന്ദ്ര മന്ത്രിയായപ്പോൾ ആന്റണിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ആന്റണിയുടെ ഉയരങ്ങൾക്കനുസരിച്ച്, ഉദ്ദിഷ്ടകാര്യങ്ങൾക്ക് ഉപകാരസ്മരണ പോലെ മാധവനും ഉയരങ്ങൾ കീഴടക്കിയിരുന്നു.

അതിതീവ്ര ഇടതുപക്ഷക്കാരനായ എൻ.എസ്. മാധവൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ആയതോടെയാണ് തീവ്ര ഇടതുപക്ഷം ഉപേക്ഷിച്ചതും തന്റേതു മാത്രമായ ഒരു ഒറ്റയാന്റെ വഴി സ്വീകരിച്ചതും. എഴുത്തിലും ചിന്തയിലും രാഷ്ട്രീയത്തിലും ആർക്കും പിടികൊടുക്കാതെ സഞ്ചാരം നടത്തുന്ന എൻ.എസ്. മാധവന്റെ നിലപാടുകളും വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഇടതു കേന്ദ്രങ്ങളിൽ സ്വീകാര്യനായിരുന്നില്ല. ബിജെപി. വിരുദ്ധതകൊണ്ട് കേന്ദ്രത്തിനും സ്വീകാര്യനല്ല മാധവൻ.

ഇപ്പോൾ സോളാർ കമ്മീഷൻ റിപ്പോർട്ടിനെ തള്ളിപ്പറയുമ്പോഴും മാധവൻ ശ്രദ്ധിക്കപ്പെടുന്നതും അതുകൊണ്ടൊക്കെ തന്നെ. അതോടൊപ്പം തന്നെ സരിതയുടെ കത്തുകളിൽ മാധവന് കടുത്ത ആശങ്കയുമുണ്ട്. കാരണം, സരിത ഇപ്പോൾ പുതുക്കി ക്കൊടുത്ത കത്തിൽ എ.കെ. ആന്റണിയുടെ മകനെക്കുറിച്ചുള്ള കടുത്ത പരാമർശങ്ങളുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ആന്റണിയുടെ കേന്ദ്രത്തിലെ രാഷ്ട്രീയ സഞ്ചാരം മകനെ ഒരു അധികാര ഇടനിലക്കാരന്റെ റോളിലേക്ക് പറിച്ചുനട്ടിരുന്നു. കോടികളുടെ പണസഞ്ചിയുമായി ഗൾഫിലും മറ്റും ആന്റണീപുത്രൻ വിലസിയതിന്റെ കഥകളും പ്രചരിക്കുന്നുണ്ട്.

സരിത നായരുടെ ടീം സോളാറിനുവേണ്ടിയും ഈ യുവ അധികാര ഇടനിലക്കാരൻ നിലയുറപ്പിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. മാറിയ പശ്ചാത്തലത്തിൽ ഒരുപക്ഷെ സോളാർ തുടരന്വേഷണം ആന്റണീപുത്രനെ കുടുക്കുമായിരിക്കും. അതുകൊണ്ടാണ് ജസ്‌റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ സരിതയുടെ കത്തുകൾ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ്സുകാർ ഉല്കണ്ടാകുലരാവുന്നത്. സരിതകൊടുത്ത പുതിയ കത്തും ആശങ്കകൾ ഉയർത്തുന്നുണ്ട്.

ഈ കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ അന്വേഷണം നടക്കുക. ഇപ്പോൾ ഇറങ്ങിയ കമ്മീഷൻ റിപ്പോർട്ടും ഇനി നടക്കാനുള്ള തുടരന്വേഷണവും കൂട്ടിവായിക്കുമ്പോൾ ഒരുപക്ഷെ ആന്റണീപുത്രന്റെ നില പരുങ്ങലിലായിരിക്കും. ഈ സാഹചര്യത്തിലാണ് ആന്റണിയുടെ എക്കാലത്തേയും ഉപദേഷ്ടാവായ എൻ.എസ്. മാധവന്റെ സോളാർ കമ്മീഷനെതിരായ പരാമർശങ്ങളെ നോക്കി കാണേണ്ടത്. മാധവനും അനിഷ്ടം കാണിക്കുന്നത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ സരിതയുടെ കത്തുകളോടാണ്.