സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകൾ ഒന്നും ഇവിടെ ചെലവാ...

അറിഞ്ഞില്ലേ? ഹാദിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി എറണാകുളത്ത് മാർച്ച് നടത്തി. നിരോധിത മേഖലയിൽ നിയമം ലംഘിച്ച് മൈക്ക് കെട്ടി പ്രസംഗിച്ചു. കേസ് പരിഗണിച്ച ജഡ്ജിമാരുടെ മതം വരെ എടുത്തു പറഞ്ഞു അധിക്ഷേപിച്ചു.
ആ അറിഞ്ഞു അറിഞ്ഞു..

അപ്പൊ നമ്മളെന്താ പറഞ്ഞു നിർത്തിയത്?

ആ.. സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകൾ ഒന്നും ഇവിടെ ചെലവാവില്ല. ഇത് കേര..
അഖില മതം മാറി ഹാദിയ ആയതും വീട്ടുകാരോടൊപ്പം പോവാൻ വിസമ്മതിച്ചതും ബാഹ്യപ്രേരണ കൊണ്ടാണെന്ന് കോടതിക്ക് സംശയം തോന്നിയിരുന്നു. ആ കേസ് നടത്താൻ സഹായിച്ചതും, വക്കീലിനെ ഏർപ്പാടാക്കിയതും, ഓരോ ഹിയറിങ്ങിനും കൂടെ വന്നിരുന്നതും ഒക്കെ ഒരു മത സംഘടനയുടെ ആളുകൾ ആയിരുന്നത്രേ.. മാത്രമല്ല, അവളുടെ കല്യാണം പോലും കോടതിയെ കബളിപ്പിക്കാനായി മാത്രം നടത്തിയൊരു നാടകമാണെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. അതാണാ കല്യാണം തന്നെ കോടതി അസാധുവായി പ്രഖ്യാപിച്ചത്.
ആഹ്. അതൊക്കെ അറിയാം.

പറഞ്ഞിരുന്ന കാര്യം മുഴുവനാക്കിക്കോട്ടെ.

സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകൾ ഒന്നും ഇവിടെ ചെലവാവില്ല. ഇത് കേരളമാണ്. മതേ..

എന്നാലും എന്താല്ലേ നാട്ടിലെ സ്ഥിതി. ഹൈക്കോടതിക്കെതിരെ മതസംഘടനകളുടെ ഹർത്താൽ എവിടെത്തി കാര്യങ്ങൾ??

ആ പെൺകുട്ടി മതപഠനം നടത്തിയിരുന്നത് സത്യസരണിയിൽ ആണത്രേ.. വിവാഹം ചെയ്‌തെന്നു പറയുന്ന ചെക്കനാണെങ്കിൽ ഐ.എസ് ബന്ധത്തിന്റെ പേരിൽ ബാംഗ്ലൂരിൽ അറസ്റ്റിൽ ആയ പ്രതിയൊക്കെ അംഗമായിരുന്ന വാട്‌സപ്പ് ഗ്രൂപ്പിൽ തന്നെ ഉണ്ടായിരുന്ന ആളും. ആ നിമിഷയുടെയും മറിയത്തിന്റെയും ഒന്നും അവസ്ഥ വരാതിരുന്നാൽ മതിയാരുന്നു ആ കുട്ടിക്ക്..
അല്ല, നിമിഷയേയും മാറിയത്തേയും പറ്റി പറഞ്ഞപ്പോളാ ഓർത്തത്..
എന്റെ പൊന്നോ, ഒന്നു നിർത്താവോ? ഞാനിതൊന്ന് പറഞ്ഞു തീർത്തോട്ടെ..
സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകൾ ഒന്നും ഇവിടെ ചെലവാവില്ല.
ഇത് കേരളമാണ്.
പ്രബുദ്ധ കേരളം.
മതേതരത്വത്തിന്റെ മണ്ണ്.
ഒരു ഷോഡ..

(മതംമാറ്റിയുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഇന്ന് എറണാകുളത്ത് നടന്ന പ്രതിഷേധത്തിന്റേയും ഇതിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ ആഹ്വാനം ചെയ്ത ഹർത്താലിന്റേയും പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന ഒരു പ്രതികരണം)