- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വിശന്നു വരുന്ന മാംസാഹാരി അല്ലാത്ത പട്ടർക്ക് കോഴി ബിരിയാണി നൽകിയാൽ കഴിക്കാൻ കഴിഞ്ഞു കൊള്ളണം എന്നില്ല; പട്ടിണി കിടക്കുന്ന ഒരു മുസ്ലിമിന് പോർക്ക് ഫ്രൈ നൽകിയാൽ അത് കഴിച്ചു വിശപ്പടക്കാൻ തോന്നില്ല; ഉഗാണ്ടയിൽ പഴംപൊരികിട്ടുമോ എന്ന ആക്ഷേപഹാസ്യം പ്രസക്തമാകുന്നത് ഇങ്ങനെ
ഉഗാണ്ടയിൽ പഴംപൊരി കിട്ടുമോ? ബീഫ് ലോജിക്ക് തീർന്നതിനാൽ പോർക്ക് ലോജിക്കിൽ ആണ് സംഘികൾ ഇപ്പോൾ സമയം മുടക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ പത്തു പ്രമാണങ്ങൾ കൂടെ സൂചിപ്പിക്കട്ടെ! പോയന്റ് 1 മുസ്ലിങ്ങളെ സംബന്ധിച്ച് പന്നി ആര് കഴിക്കുന്നതിലും അവർക്ക് പ്രശ്നമില്ല. അവർ കഴിക്കില്ല എന്നേയുള്ളൂ. പോയന്റ് 2 മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോർക്ക് സ്റ്റാളുകൾ ആരും തുടങ്ങാത്തത് അതിനു ചെലവ് ഉണ്ടാവില്ല എന്നതുകൊണ്ടാണ്. മലപ്പുറത്ത് മാത്രമല്ല തിരുവനന്തപുരം നഗരത്തിലും പന്നി കിട്ടാൻ പ്രയാസമാണ്. പോർക്ക് കട തുടങ്ങാൻ താല്പര്യമുള്ളവർക്ക് മലപ്പുറത്ത് കുറഞ്ഞ വാടകയ്ക്ക് കടമുറി സംഘടിപ്പിച്ചു തരുന്ന കാര്യം ഞാനേറ്റു. പോയന്റ് 3 മലപ്പുറത്ത് തന്നെ നിലമ്പൂർ, ചുങ്കത്തറ, പെരിന്തൽമണ്ണ എന്നിങ്ങനെ ക്രിസ്ത്യാനികൾ ധാരാളം ഉള്ള സ്ഥലങ്ങളിൽ എല്ലാം പോർക്ക് വിൽക്കുന്ന കടകൾ ഉണ്ട്. ഇനി ഭൂരിഭാഗം ക്രിസ്ത്യാനികൾ ഇല്ലെങ്കിലും മലപ്പുറത്തെ ബാറുകളിലും (എല്ലാം പൂട്ടി :( ) , സാധാരണ കള്ളുഷാപ്പിൽ പൊതുവെയും പോർക്ക് കിട്ടും. ആര് വന്നാലും നല്ല തണുത്ത കള്ളും പോർക
ഉഗാണ്ടയിൽ പഴംപൊരി കിട്ടുമോ?
ബീഫ് ലോജിക്ക് തീർന്നതിനാൽ പോർക്ക് ലോജിക്കിൽ ആണ് സംഘികൾ ഇപ്പോൾ സമയം മുടക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ പത്തു പ്രമാണങ്ങൾ കൂടെ സൂചിപ്പിക്കട്ടെ!
പോയന്റ് 1
മുസ്ലിങ്ങളെ സംബന്ധിച്ച് പന്നി ആര് കഴിക്കുന്നതിലും അവർക്ക് പ്രശ്നമില്ല. അവർ കഴിക്കില്ല എന്നേയുള്ളൂ.
പോയന്റ് 2
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോർക്ക് സ്റ്റാളുകൾ ആരും തുടങ്ങാത്തത് അതിനു ചെലവ് ഉണ്ടാവില്ല എന്നതുകൊണ്ടാണ്. മലപ്പുറത്ത് മാത്രമല്ല തിരുവനന്തപുരം നഗരത്തിലും പന്നി കിട്ടാൻ പ്രയാസമാണ്. പോർക്ക് കട തുടങ്ങാൻ താല്പര്യമുള്ളവർക്ക് മലപ്പുറത്ത് കുറഞ്ഞ വാടകയ്ക്ക് കടമുറി സംഘടിപ്പിച്ചു തരുന്ന കാര്യം ഞാനേറ്റു.
പോയന്റ് 3
മലപ്പുറത്ത് തന്നെ നിലമ്പൂർ, ചുങ്കത്തറ, പെരിന്തൽമണ്ണ എന്നിങ്ങനെ ക്രിസ്ത്യാനികൾ ധാരാളം ഉള്ള സ്ഥലങ്ങളിൽ എല്ലാം പോർക്ക് വിൽക്കുന്ന കടകൾ ഉണ്ട്. ഇനി ഭൂരിഭാഗം ക്രിസ്ത്യാനികൾ ഇല്ലെങ്കിലും മലപ്പുറത്തെ ബാറുകളിലും (എല്ലാം പൂട്ടി :( ) , സാധാരണ കള്ളുഷാപ്പിൽ പൊതുവെയും പോർക്ക് കിട്ടും. ആര് വന്നാലും നല്ല തണുത്ത കള്ളും പോർക്കും കഴിച്ചു പോകാം. ഫുൾ ചെലവ് ഫ്രീ.
പോയന്റ് 4
ഗൾഫിൽ പന്നി വിൽക്കാൻ പ്രത്യേക കട എന്തെ എന്ന ചോദ്യം. ഗൾഫിൽ പന്നി വിൽക്കാൻ മാത്രമല്ല ബീഫ് വിൽക്കാനും, കോഴി വിൽക്കാനും, പച്ചക്കറി വിൽക്കാനും ഒക്കെ വേറെ വേറെ ലൈസൻസ് ആണ്. ഇവിടെയുള്ളത് പോലെ എല്ലാം കൂടെ ഒറ്റ സ്ഥലത്ത് ഇട്ടു വിൽക്കാൻ പറ്റില്ല എന്നാണു എന്റെ അറിവ്.
പോയന്റ് 5
എന്തുകൊണ്ട് മുസ്ലിങ്ങളെ ഈ കടകളിൽ നിന്നും പോർക്ക് വാങ്ങാൻ അനുവദിക്കുന്നില്ല?
മദ്യ ഷോപ്പുകളിലും മുസ്ലിങ്ങൾക്ക് മദ്യം നൽകില്ല എന്നതാണ് ഗൾഫിലെ നിയമം. പോർക്കും, മദ്യവും ഇസ്ലാം മതത്തിൽ നിരോധിച്ച കാരണത്താൽ അതിന്റെ അനുയായികൾക്ക് നൽകുന്നില്ല എന്നതാണ് വാസ്തവം. ഇത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ഉള്ള കൈ കടത്തൽ ആണ്. ഗൾഫിൽ അതടക്കം ഒട്ടേറെ വിഷയങ്ങളിൽ സർക്കാർ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്തുന്നുണ്ട് എന്നതിനാൽ ഇതിൽ മാത്രമായി സ്പെഷ്യൽ വിമർശനത്തിന്റെ ലക്ഷ്യം എന്താണ്?
പോയന്റ് 6
പോർക്ക് കടകൾ തുടങ്ങാൻ അനുമതിയുള്ള രാജ്യങ്ങളിൽ തന്നെ എന്തുകൊണ്ട് നിയന്ത്രണങ്ങൾ?
മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പൊതുവേ എല്ലാ രാജ്യങ്ങളിലും നിയന്ത്രണം ഉണ്ട്. നമ്മുടെ നാട്ടിൽ തന്നെ അമ്പലത്തിന്റെ ചുറ്റുവട്ടത്ത് മാംസം വിൽക്കാൻ നഗര സഭ/ പഞ്ചായത്ത് അനുമതി ലഭിക്കില്ല. സ്കൂൾ, മത കേന്ദ്രങ്ങൾ എന്നിവയ്ക്കടുത്തു മീൻ കടയോ, മദ്യ ഷോപ്പുകളോ സ്ഥാപിക്കാനും അനുമതി കിട്ടില്ല. ഗൾഫിൽ മത പരമായ വിശ്വാസം കൂടെ ഒരു ഘടകം എന്നതിനാൽ അവർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നിങ്ങൾക്ക് ഈ നിയന്ത്രണം നമ്മുടെ എല്ലാ ക്ഷേത്ര നഗരികളിലും കാണാൻ സാധിക്കും.
പോയന്റ് 7
മുസ്ലിം രാജ്യങ്ങളിൽ പോർക്കിനു നിരോധനമോ നിയന്ത്രണമോ ഉണ്ട്.
സൗദി, പാക്കിസ്ഥാൻ എന്നിവ ഒഴികെ അൻപതിൽ അധികം മുസ്ലിം രാജ്യങ്ങളിൽ പോർക്കിനു ബ്ലാങ്കറ്റ് ബാൻ എവിടെയും ഇല്ല. അമുസ്ലിം രാജ്യങ്ങളിൽ പോർക്കിനു വലിയ നിയന്ത്രണങ്ങൾ ഉള്ള സ്ഥലമാണ് ഇസ്രയേൽ. യഹൂദ മതത്തിൽ പോർക്ക് നോൺ കോഷർ ആണ്.
പോയന്റ് 8
എന്തുകൊണ്ട് ഹിന്ദുക്കളെ മാംസം വിൽക്കാൻ അനുവദിക്കുന്നില്ല?
ആരും അനുവദിക്കാതെ ഇരിക്കുന്നില്ല. അവർ ചെയ്യുന്നില്ല എന്ന് മാത്രം. ഒരു സോഷ്യൽ ടാബൂ, കൾച്ചറൽ ടാബൂ ഒക്കെ ആവാം കാരണം. പിന്നെ മൊയ്തീൻ ഹാജിയുടെ സദ്യ എന്ന് കേട്ടാൽ മാർകറ്റ് ഇല്ലാത്തത് പോലെ ബാലൻ നായരുടെ ഇറച്ചി കടകൾക്കും ഡിമാണ്ട് കാണില്ല. അതിനാൽ നമ്മുടെ നാട്ടിൽ കോഴിക്കട പോലും നടത്തുന്ന ഹിന്ദുക്കൾ വിരളമാണ്.
പോയന്റ് 9
മത നിയമം അനുസരിച്ച് ആളുകൾ ഭക്ഷണ ശീലം തിരഞ്ഞെടുക്കുന്നത് ശരിയാണോ?
അല്ല, പക്ഷെ എന്ത് ചെയ്യാം? മതവും കൾച്ചറും ആണ് ഇതൊക്കെ ചെറുപ്പത്തിൽ അടിച്ചേൽപ്പിക്കുന്നത്. അത് നമ്മൾ പട്ടിണിയിൽ ആണ് എങ്കിൽ പോലും ആ കൾച്ചർ അനുസരിച്ചേ കഴിക്കാൻ സാധിക്കൂ. വിശന്നു വരുന്ന മാംസാഹാരി അല്ലാത്ത പട്ടർക്ക് കോഴി ബിരിയാണി നൽകിയാൽ അയാൾക്ക് കഴിക്കാൻ കഴിഞ്ഞു കൊള്ളണം എന്നില്ല. പട്ടിണി കിടക്കുന്ന ഒരു മുസ്ലിമിന് പോർക്ക് ഫ്രൈ നൽകിയാൽ അയാൾക്ക് അത് കഴിച്ചു വിശപ്പടക്കാൻ തോന്നില്ല.
വിശന്നു പൊരിഞ്ഞ മലയാളിക്ക് ചൈനീസ് നൂഡിൽസൊ, സ്മോക്ക്ട് ഫിഷോ നൽകിയാൽ അവൻ കഴിചെക്കില്ല. ജർമനിയിലെ മുസ്ലിം അഭയാര്തികൾക്ക് പോർക്ക് നൽകിയപ്പോൾ ഉണ്ടായ ബഹളവും, നേപ്പാളിൽ ഭൂകമ്പം ഉണ്ടായ സ്ഥലത്തേക്ക് പൊട്ടറ്റോ ഇൻ ബീഫ് മസാല എന്ന സാധനം പാക്കിസ്ഥാൻ നൽകിയപ്പോൾ ഉണ്ടായ വിവാദവും ഓർമ്മയുണ്ടല്ലോ?
പോയന്റ് 10
ഹിന്ദുക്കൾ ആരാധിക്കുന്ന പശുവിനെ തന്നെ തിന്നണം എന്ന് മുസ്ലിങ്ങൾക്ക് എന്താണ് വാശി?
ഇങ്ങനെ വാശിയൊന്നും ഉണ്ട് എന്ന് തോന്നുന്നില്ല. സത്യത്തിൽ ഹിന്ദു മതം ആരാധിക്കാത്ത മൃഗങ്ങൾ ഏതാണ് എന്നതാണ് ചോദിക്കേണ്ടത്. കേരളം ഒഴിച്ചാൽ ലോകം മൊത്തം ഉള്ള മുസ്ലിങ്ങളുടെ ഇഷ്ട മാംസാഹാരം മട്ടൻ ആണ്. തമിഴ്നാട്ടിൽ വരെ അതാണ്. ഒരു സമുദായം എന്ന നിലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബീഫ് കഴിക്കുന്നത് ക്രിസ്ത്യാനികൾ ആണ്. പ്രത്യേകിച്ചും നോർത്ത് ഈസ്റ്റിൽ ഉള്ളവർ. നമ്മുടെ നാട്ടിൽ തന്നെ പാലക്കാട്, കോയമ്പത്തൂർ ഭാഗത്തുള്ള പട്ടന്മാർക്ക് ഉള്ളി ഹറാം ആണ്. ഒരു വെങ്കായവും അവർ ഒരു കറിയിലും ഉപയോഗിക്കില്ല. ഉള്ളി ഉപയോഗിച്ച കറികൾ അവർ കഴിക്കയും ഇല്ല.
ജൈനന്മാർ ലെറ്റൂസ് കഴിക്കാറില്ല, ബുദ്ധന്മാർ മാംസങ്ങൾക്ക് പുറമേ ഉള്ളി കൂൺ എന്നിവ കഴിക്കില്ല. കൊറിയക്കാർ വെട്ടു കിളി മുതൽ പാറ്റയെ വരെ വറുത്ത് തിന്നുമ്പോൾ നമുക്ക് അത് ചിന്തിക്കാൻ പോലും പറ്റില്ല. യൂറോപ്പിൽ കുതിരയിറച്ചി വളരെ സാധാരണയാണ്. ഇറ്റലിക്കാർ ആണ് ഏറ്റവും കൂടുതൽ കുതിരയിറച്ചി തിന്നുന്നവർ.
യഹൂദന്മാർ ആണ് കോഷർ നിയമം (ഹലാലിനു സമാനം) വച്ച് പന്നി, പട്ടി, ഏതാണ്ട് എല്ലാ പക്ഷികളും, പല തരം കിഴങ്ങുകളും, ജീവികളും, പാലും വരെ നിരോധിച്ച മത നിയമം അനുസരിക്കുന്നവർ. ഫിലിപ്പീന്സുകാരും, ചൈനയിൽ ഒരു വിഭാഗവും പട്ടിയെ തിന്നുമ്പോൾ പട്ടിയെ തിന്നുന്നത് മഹാ മോശം എന്ന് കരുതുന്നവർ ആണ് യൂറോപ്യന്മാർ, ജൈനന്മാർ മുട്ടയോ, സോമാലികൾ മീനോ കഴിക്കാറില്ല.
അതായത് കഴിപ്പും, കഴിക്കാതിരിക്കലും ഒക്കെ വിശ്വാസം, പാരമ്പര്യം (മതപരമോ, കുടുംബപരമോ) ഒക്കെ ആയ കാരണങ്ങൾ ആണ്. അത് വ്യക്തികൾക്ക് വിട്ടു കൊടുക്കുക.
അവസാനമായി:-
ഞാൻ കഴിക്കില്ല
ഞാൻ വാങ്ങില്ല
ഞാൻ വിൽക്കില്ല
എന്ന് പറയുന്നതും
നീ കഴിക്കരുത്
നീ വിൽക്കരുത്
നീ വാങ്ങരുത്
എന്ന് പറയുന്നതും രണ്ടാണ്. പറയുന്നതുകൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ല എന്നറിയാം. എന്നാലും മനസ്സമാധാനത്തിന് പറയുന്നു എന്നേയുള്ളൂ..
(ആനുകാലിക വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമായി പ്രതികരിക്കുന്ന നാസർ കുന്നുംപുറത്ത് ഫേസ്ബുക്കിൽ കുറിച്ചത്)