- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഉച്ചവിശ്രമ നിയമം ലംഘിച്ചു; 60 കമ്പനികൾക്ക് വിലക്ക്
ദോഹ: ഖത്തറിൽ കനത്ത ചൂടിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാതെ ജോലി ചെയ്യിച്ച 60 നിർമ്മാണ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി. ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തലാക്കിയാണ് വിലക്ക്. ഇതിന്റെ ഭാഗമായി 60 സൈറ്റുകളിൽ നിർമ്മാണപ്രവർത്തികൾ നിർത്തിവച്ചു. തൊഴിലാളികൾക്ക് വിശ്രമം നൽകാതെ ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികളും നിരന്തരമായ പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെതന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത ചൂടിൽ തൊഴിലാളികൾക്ക് ദേഹാസ്വസ്ഥ്യങ്ങളും രോഗങ്ങളും വർധിച്ച സാഹചര്യത്തിലാണ് നിർബന്ധിത വിശ്രമം വേണമെന്ന നിർദ്ദേശം അധികൃതർ നൽകിയത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഇനിയും പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും അധകൃതർ വ്യക്തമാക്കി. ഈ മാസം 31വരെയാണ് തൊഴിലാളികൾക്ക് വിശ്രമം ഏർപ്പെടുത്തിയത്.
ദോഹ: ഖത്തറിൽ കനത്ത ചൂടിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാതെ ജോലി ചെയ്യിച്ച 60 നിർമ്മാണ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി. ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തലാക്കിയാണ് വിലക്ക്. ഇതിന്റെ ഭാഗമായി 60 സൈറ്റുകളിൽ നിർമ്മാണപ്രവർത്തികൾ നിർത്തിവച്ചു.
തൊഴിലാളികൾക്ക് വിശ്രമം നൽകാതെ ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികളും നിരന്തരമായ പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെതന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത ചൂടിൽ തൊഴിലാളികൾക്ക് ദേഹാസ്വസ്ഥ്യങ്ങളും രോഗങ്ങളും വർധിച്ച സാഹചര്യത്തിലാണ് നിർബന്ധിത വിശ്രമം വേണമെന്ന നിർദ്ദേശം അധികൃതർ നൽകിയത്.
ഈ സാഹചര്യത്തിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഇനിയും പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും അധകൃതർ വ്യക്തമാക്കി. ഈ മാസം 31വരെയാണ് തൊഴിലാളികൾക്ക് വിശ്രമം ഏർപ്പെടുത്തിയത്.