- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന്റെ രണ്ടാംതരംഗം: ബാങ്കുകളിലും നിയന്ത്രണം; പ്രവർത്തന സമയം രാവിലെ 10മുതൽ 2വരെ; നിയന്ത്രണം ഈ മാസം 30 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് പുതുക്കിയ പ്രവർത്തന സമയം. ഈമാസം 30വരെയാണ് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
ബാങ്കുകളുടെ പ്രവർത്തന സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു.
ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കുക, വർക്ക് ഫ്രം ഹോം പ്രാബല്യത്തിലാക്കുക, ഹബ് ബാങ്കിങ് സേവനങ്ങൾ നടപ്പാക്കുക, എല്ലാ മേഖലകളിലും പ്രവർത്തന സമയം കുറയ്ക്കുക, ബാങ്കു ജീവനക്കാർക്കും കുടുംബാഗങ്ങൾക്കും മുൻഗണനാ അടിസ്ഥാന്നത്തിൽ വാക്സിൻ നൽകുക,മറ്റു രോഗങ്ങളുള്ളവർ, ഗർഭിണികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് ജോലിയിളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടന മുന്നോട്ടുവച്ചത്.