- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നിയിൽ വീണ്ടും മാസ്‌ക് നിർബന്ധം; നിയന്ത്രണം കർശനമാക്കിയതോടെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി; കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം
കൊവിഡ് ക്ലസ്റ്ററുകളുടെ വ്യാപനം ശക്തമായതോടെ ഗ്രേറ്റർ സിഡ്‌നിയിൽ അടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തി. അടുത്ത അഞ്ച് ദിവസത്തേക്ക് ഗ്രേറ്റർ സിഡ്‌നിയിൽ പൊതുഗതാഗതത്തിൽ അടക്കം ഫെയ്‌സ് മാസ്‌കുകൾ നിർബന്ധമാകും
വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ശേഷം ഒരാൾക്ക് കൂടി പുതിയതായി സിഡ്നിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ നഗരത്തിലെ പുതിയ ക്ലസ്റ്ററിലുള്ള കേസുകളുടെ എണ്ണം അഞ്ചായി.അതീവ വ്യാപനശേഷിയുള്ള വൈറസാണ് ഇത് എന്നതിനാൽ ഇന്നു മുതൽ നഗരത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതായും പ്രീമിയർ അറിയിച്ചു.
വെള്ളിയാഴ്ചവൈകിട്ട് നാലു മണി മുതൽ പൊതുയാത്രാ വാഹനങ്ങളിൽ മാസ്‌ക് നിർബന്ധമായിരിക്കും.ഇപ്പോൾ ജോലിസ്ഥലങ്ങളിലുള്ളവരും വൈകുന്നേരം ട്രെയിനിലോ ബസിലോ വീട്ടിലേക്ക് തിരികെ പോകുന്നതിന് മുമ്പ് മാസ്‌ക് ലഭ്യമാക്കിയിരിക്കണമെന്ന് പ്രീമിയർ നിർദ്ദേശിച്ചു.
സെൻട്രൽ കോസ്റ്റ്, ഇല്ലവാര എന്നിവ ഒഴികെ ഗ്രേറ്റർ സിഡ്നിയുടെ മറ്റെല്ലാ ഭാഗങ്ങളിലും ഇത് ബാധകമായിരിക്കും.അടുത്ത അഞ്ചു ദിവസത്തേക്കാണ് മാസ്‌ക് നിർബന്ധം.ജൂൺ 24 വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടു മണി വരെയാണ് പൊതുയാത്രാ വാഹനങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നത്.വ്യാപാരകേന്ദ്രങ്ങൾ, തിയറ്റർ, ആശുപത്രി, ഏജ്ഡ് കെയർ തുടങ്ങിയ ഇൻഡോർ മേഖലകളിൽ മാസ്‌ക് ഉപയോഗം ശക്തമായി പ്രോത്സാഹിപ്പിക്കുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഏജ്ഡ് കെയർ കേന്ദ്രങ്ങളിലേക്കും ഡിസെബിലിറ്റി കെയർ കേന്ദ്രങ്ങളിലേക്കും അത്യാവശ്യമില്ലാത്ത ഘട്ടങ്ങളിൽ സന്ദർശനം നടത്തരുത്. അത്യാവശ്യ ഘട്ടങ്ങളിൽ സന്ദർശനം നടത്തിയാൽപ്പോലും മാസ്‌ക് ധരിക്കുകയും, ഒരു സമയം പരമാവധി രണ്ടു പേർ മാത്രമായി പരിമിതപ്പെടുത്തുകയും വേണം.