- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടിച്ചേരലുകൾ അനുവദിക്കില്ല; അകത്തേക്കും പുറത്തേക്കുമുള്ള വഴി ബാരിക്കേഡ് വച്ച് നിയന്ത്രിക്കും; കോഴിക്കോട് കോർപ്പറേഷനിൽ 23 വാർഡുകൾ ക്രിട്ടിക് കണ്ടെയ്ന്മെന്റ് സോണുകൾ
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് നിയന്ത്രണങ്ങൾ കുടുതൽ ശക്തമാക്കി. 23 കോർപ്പറേഷൻ വാർഡുകൾ ക്രിട്ടിക് കണ്ടെയ്ന്മെന്റ് സോണുകളാക്കി. യാതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാത്രി ഏഴ് മണിവരെ മാത്രമെ തുറന്നുപ്രവർത്തിക്കുകയുള്ളു.
വാർഡുകൾക്ക് അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ ബാരിക്കേഡുകൾ വച്ച് നിയന്ത്രിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 3767പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 858 പേർക്ക് രോഗമുക്തി നേടി. വിദേശത്ത് നിന്ന് എത്തിയവരിൽ രണ്ട് പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 15 പേരും പോസിറ്റീവായി. 44 പേരുടെ ഉറവിടം വ്യക്തമല്ല. 3706 പേർക്ക് സമ്പർക്കം വഴിയാണ് പോസിറ്റീവ് ആയത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.56 ശതമാനമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story