തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ യാത്രാ നിയന്ത്രണം. അവധി ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാണ് പൊലീസും വനംവകുപ്പും ചേർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കും.

അനിയന്ത്രിതമായി വാഹനങ്ങൾ എത്തുന്നത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകിയതിന് പിന്നാലെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.