ചെന്നൈ: ഓസ്്കർ പുരസ്‌കാര ജേതാവായ റസൂൽ പൂക്കുട്ടി നടനാവുന്നു. ഒരു കഥൈ ശൊല്ലട്ടുമാ എന്ന സിനിമയിലാണ് കന്നിഅഭിനയം.തമിഴ് ,തെലുങ്ക,മലയാളം,ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയത്ത് ചിത്രം പുറത്തിറക്കും.

പ്രസാദ് പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗണ്ട് എഞ്ചിനീയറായി തന്നെയാണ് റസൂൽ പൂക്കുട്ടി വേഷമിടുന്നത്.തൃശൂർ പൂരം മേളത്തിന്റെ എല്ലാ ശബ്ദങ്ങളും ഒപ്പിയെടുക്കാൻ പ്രയത്‌നിക്കുന്ന സൗണ്ട് എഞ്ചിനീയർ.പൂരശബ്ദങ്ങളെല്ലാം പിടിച്ചെടുക്കുക
പൂക്കുട്ടിയുടെ ജീവിതാഭിലാഷവുമാണ്.അതുകൊണ്ട് തന്നെ വേഷത്തിന് ചേർന്ന നടൻ.

ഹോളിവുഡും, ബോളിവുഡുമടക്കം വിവിധ സിനിമാവ്യവസായങ്ങളിൽ നിന്നുള്ള എൺപതോളം സാങ്കേതിക വിദഗ്ദ്ധർ ചിത്രവുമായി സഹകരിക്കും.പൂരകലാകാരന്മാരുടെ പ്രകടനം ചിത്രീകരിക്കാൻ 22 ക്യാമറകളാണ് ഉപയോഗിക്കുന്നത്.

പാംസ്റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രജീബ് പനയ്ക്കൽ നിർമ്മിക്കുന്ന ചിത്രത്തിൽ വൈരമുത്തുവിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.