കുവൈത്ത് :ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച പതിമൂന്നാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരഫലം പ്രഖ്യാപിച്ചു.

മൂന്ന് കാറ്റഗറിയായിട്ടാണ് മത്സരം നടന്നത്. എട്ട് വയസ്സിന് താഴെയുള്ളവരിൽ നിന്ന് മുഹമ്മദ് അമാൻ ഇംമ്ത്തിയാസ് (ശ്രീലങ്ക) ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഉസ്മാൻ മാപ്കർ (ബോംബെ),
അയ്മൻ അൻവർ കാസി (ബോംബെ) രണ്ടും മൂന്നും സ്ഥാനം നേടി.

എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവരിൽ നിന്ന് ഫാത്തിമ അംമ്‌നഇംമ് ത്തിയാസ് (ശ്രീലങ്ക), മുഹമ്മദ് അബു യാസീൻ (തൃശൂർ),ഹിബ അബ്ദു റഊഫ് പാർക്കർ (ബോംബെ) ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ളവരിൽ നിന്ന് അയ്യൂബ് മൊയ്തീൻ(കാന്തപുരം) ഒന്നാം സ്ഥാനവും അബ്ദുൽ ബാസിത് അസീസ് (ചാവക്കാട്), ഹുസ്‌ന സയ്യിദ് ഔസുമീൻ (ഹൈദറാബാദ്)
രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.ഐ.സിയുടെ പൊതുപരിപാടിയിൽ വെ ച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മൊഹിയുദ്ധീൻ മൗലവി കാന്തപുരം, മുനീർ ഖാസിമി, ഖമറുസ്സമാൻ അമീനുല്ല, സുബൈർ അഹ്മദ് എന്നിവർ മത്സര ത്തിലെ വിധികർ ത്താക്കളായിരുന്നു.അൽഫുർഖാന് സെക്രട്ടറി അബ്ദുൽ ഗഫൂർ ഫറൂഖ്, ഐ.ഐ.സിട്രഷർ മുഹമ്മദ് ബേബി, ഓർഗനൈസിങ് സെക്രട്ടറി യൂനുസ് സലീം,പി.വി അബ്ദുൽ വഹാബ്, ടി.എം അബ്ദുറഷീദ്, മുർഷിദ് അരീക്കാട്, ശിഹാബ് മദനി, സഅ്ദ് കടലൂർ, സൈദ് മുഹമ്മദ്, നഹാസ് മങ്കട എന്നിവർ പരിപാടി നിയന്ത്രി ച്ചു.