ഡെന്മാർക്കിനെയും സ്വീഡനെയും ബന്ധിപ്പിക്കുന്ന ഒറെസണ്ട് ബ്രിഡ്ജിൽ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതായി കണ്ടെത്തൽ. നിലവിൽ ഉള്ള വേഗത നിയന്ത്രണം ലംഘിച്ച് വാഹനങ്ങൾ ഇരട്ടി വേഗത്തിലാണ് ഈ പാതയിലൂടെ പോകുന്നതെന്നാണ് കണ്ടെത്തിയത്. ഇതോടെ ഈ പാലത്തിൽ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണ്.

പാലം നിയന്ത്രിക്കുന്ന കമ്പനിയും, ഡാനിഷ് ട്രാഫിക് സേഫ്റ്റി കൗൺസിലുമായി അമിതവേഗക്കാർക്ക് തടയിടാൻ തീരുമാനിച്ചത്. 110 കിമി വേഗത നിയന്ത്രണമുള്ളിടത്ത് പല വാഹനങ്ങളും 125 കിമി വേഗതലിയിൽ കൂടുതലാണ് പായുന്നതെന്ന് കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന പരിശോധനയിൽ കണ്ടെത്തി. മാത്രമല്ല ടണിൽ പാലിക്കേണ്ട വേഗതയുടെ ഇരട്ടിയിലാണ് വാഹനങ്ങൾ കടന്ന് പോകുന്നതെന്നും കണ്ടെത്തി.

അതുകൊണ്ട് തന്നെ അപകടങ്ങൾ സംഭവിക്കുന്നത് പതിവായതോടെ സ്പീഡ് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന കാര്യമാണ് ട്രാഫിക് സേഫിറ്റി അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.