- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മാലിന്യം കലർന്നിട്ടുണ്ടോയെന്ന് സംശയം; പ്രവാസികൾക്കിടിയിൽ പ്രചാരമുള്ള ശീതളപാനീയം ടാങ്കിന് ഖത്തർ വിപണിയിൽ താത്കാലിക വിലക്ക്
പ്രവാസികൾക്കിടിയിൽ ഏറെ പ്രചാരമുള്ള ശീതളപാനിയമായ ടാങ്കിന് ഖത്തർ വിപണിയിൽ താതകാലിക വിലക്ക്. ഖത്തർ മുനിസിപ്പൽ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ടാങ്ക് പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. ടാങ്ക് ഉൽപന്നത്തിൽ മാലിന്യം ഉണ്ടോയെന്ന സംശയത്തെ തുടർന്നാണ് ഇവ പരിശോധനക്കായി ശേഖരിച്ചതെന്നാണ് സൂചന. വിവിധ രുചികളിൽ ലഭ്യമായിരുന്ന ടാങ്ക് പ്രവാസികളുടെ ന
പ്രവാസികൾക്കിടിയിൽ ഏറെ പ്രചാരമുള്ള ശീതളപാനിയമായ ടാങ്കിന് ഖത്തർ വിപണിയിൽ താതകാലിക വിലക്ക്. ഖത്തർ മുനിസിപ്പൽ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ടാങ്ക് പിൻവലിക്കാനുള്ള തീരുമാനമെടുത്തത്.
ടാങ്ക് ഉൽപന്നത്തിൽ മാലിന്യം ഉണ്ടോയെന്ന സംശയത്തെ തുടർന്നാണ് ഇവ പരിശോധനക്കായി ശേഖരിച്ചതെന്നാണ് സൂചന. വിവിധ രുചികളിൽ ലഭ്യമായിരുന്ന ടാങ്ക് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രകളിൽ ലഗ്ഗേജുകളിലെ പതിവ് സാന്നിധ്യമായിരുന്നു. രാജ്യത്തെ ചില ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും സ്ഥപനങ്ങളും ടാങ്ക് വിൽപനയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.
അമേരിക്കൻ കമ്പനിയുടെ ഉൽപന്നമായ ടാങ്കിന്റെ പാക്കിങിലെ ചില പ്രശ്‌നങ്ങൾ സംബന്ധിച്ച പരാതിയാണ് പരിശോധനക്ക് ഉൽപന്നം ശേഖരിക്കാൻ കാരണമെന്നാണ് അറിയുന്നത്. ടാങ്കിന്റെ പാക്കിനുള്ളിലെ ഫോയിലിൽ തുളകൾ കണ്ടത്തെിയതായുള്ള ചിത്രങ്ങൾ നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.
ചില സൂപ്പർ മാർക്കറ്റുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചു ഫലം പുറത്തു വന്ന ശേഷം മാത്രമേ ഏതു സാഹചര്യത്തിലാണ് വിലക്കെർപെടുത്തിയതെന്നു വ്യക്തമാവുകയുള്ളൂ. ആരോഗ്യത്തിനു ഹാനികരമായ ചില ഘടകങ്ങൾ ഉൾകൊള്ളുന്നതായി ആശങ്കയുണ്ടെന്ന് മാത്രമാണ് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ അര നൂറ്റാണ്ടായി വിപണിയിലുള്ള ടാങ്കിനും അനുബന്ധ ഉത്പന്നങ്ങൾക്കും റമദാൻ തുടങ്ങുന്നതോടെ വീണ്ടും ഡിമാന്റ് വർധിക്കാനിരിക്കെയാണ് നിരോധനമുണ്ടായത്. വടക്കേ അമേരിക്കയിലെ മൊണ്ടേൽസ് ഇന്റർനാഷണലാണ് ഈ ഉൽപ്പന്നം പുറത്തിറക്കുന്നത്.