- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർമാർക്കറ്റിലേക്ക് പോകുമ്പോൾ ബാഗും കൂടെക്കരുതിക്കോളൂ; ജർമനിയിൽ അടുത്ത ഏപ്രിൽ മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 20 സെന്റ് ചാർജ് ഈടാക്കാൻ നീക്കം
ബെർലിൻ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികളുമായി സർക്കാർ. സൂപ്പർമാർക്കറ്റുകളിലും മറ്റും പ്ലാസ്റ്റിക് കാരിബാഗുകൾക്ക് 20 സെന്റ് ചാർജ് ഈടാക്കാനുള്ള നീക്കവുമായി റീട്ടെയ്‌ലർമാരും രംഗത്തെത്തി. അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന നടപടിയെ സ്വാഗതം ചെയ്തുക
ബെർലിൻ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികളുമായി സർക്കാർ. സൂപ്പർമാർക്കറ്റുകളിലും മറ്റും പ്ലാസ്റ്റിക് കാരിബാഗുകൾക്ക് 20 സെന്റ് ചാർജ് ഈടാക്കാനുള്ള നീക്കവുമായി റീട്ടെയ്‌ലർമാരും രംഗത്തെത്തി.
അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് സർക്കാർ വക്താവും രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടു വരാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരത്തിൽ കാരിബാഗുകൾക്ക് പണം ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ രാജ്യത്ത് ഒരു വർഷം ഒരു വ്യക്തി 71 കാരിബാഗുകൾ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. എന്നാലിത് 2025 ആകുമ്പോഴേയ്ക്കും 40 എന്ന നിലയിലേക്ക് ചുരുക്കിക്കൊണ്ടുവരാനാണ് നീക്കം. ജർമനിയിൽ പ്ലാസിറ്റ് കാരി ബാഗുകളുടെ അമിത ഉപയോഗം കടലിനെ മലിനപ്പെടുത്തുന്നുവെന്നും പരിസ്ഥിതിക്കും കടൽ ജീവികൾക്കും ഇത് ഭീഷണയുണ്ടാക്കുന്നുവെന്നുമാണ് വിലയിരുത്തൽ.
അയർലണ്ട്, ഡെന്മാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കാരിബാഗുകൾക്ക് ചാർജ് ഈടാക്കുന്നതു പോലെ ജർമനിയിലും ഇതു നടപ്പാക്കിയാൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഇനിയും കുറയ്ക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അയർലണ്ടിൽ കാരിബാഗുകൾക്ക് 22 സെന്റ് ചാർജ് ഈടാക്കാൻ തുടങ്ങിയതോടെ 95 ശതമാനം ഉപയോഗം കുറഞ്ഞുവെന്നാണ് കണ്ടെത്തൽ. അടുത്തകാലത്ത് യുകെയിലും അഞ്ച് പെൻസ് ചാർജ് കാരിബാഗുകൾക്ക് ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്.