രാജ്യത്തെ ഡോക്ടർമാർ, മെഡിക്കൽ വിദഗ്ദ്ധർ തുടങ്ങി എട്ടു വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ വിരമിക്കൽ പ്രായം ഉയർത്തി. സർക്കാർ-അർധ സർക്കാർ മേഖലയിൽ സേവനം ചെയ്യുന്നവരുടെ പ്രായമാണ് കുവൈറ്റ് സർക്കാർ ഉയർത്തിയത്. പുതിയ ഉത്തരവ് അനുസരിച്ച് 75 വയസുവരെ ജോലി ചെയ്യാൻ സാധിക്കും.

ഡോക്ടർമാർ, മെഡിക്കൽ വിദഗ്ദ്ധർ, പള്ളികളിലെ ഇമാമുമാർ, ഖതീബുമാർ, മൃതദേഹം കുളിപ്പിക്കുന്നവർ, സർക്കാർ യൂനിവേഴ്‌സിറ്റികളിലെ പഠന-പരിശീലന അഥോറിറ്റി അംഗങ്ങൾ, സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പഠന-പരിശീലന അഥോറിറ്റി അംഗങ്ങൾ, കുവൈത്ത് ശാസ്ത്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്ര ഗവേഷകർ എന്നിവരുടെ വിരമിക്കൽ പ്രായമാണ് ഉയർത്തിയത്.

നിലവിൽ സ്വദേശികളുടെ വിരമിക്കൽ പ്രായം മാത്രമായിരുന്നു 75 വയസുവരെ ഉണ്ടായിരുന്നത്. ഉത്തരവ് പ്രാബല്യത്തിലാവുന്നതോടെ വിദേശികൾക്കും ഇത് ബാധകമാവും.