- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വചനാധിഷ്ഠിത കുടുംബ വിശുദ്ധീകരണ ധ്യാനം വാഷിങ്ടൺ ഡിസിയിൽ
വാഷിങ്ടൺ ഡിസി: ഫാദർ മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 14,15,16 വെള്ളി,ശനി , ഞായർ ദിവസങ്ങളിൽ വാഷിങ്ടൺ ഡിസിയിൽ നടത്തപ്പെടുന്നു. വാഷിങ്ടൺ റീജിയൻ കത്തോലിക്ക ഇടവകകളുടെ നേതൃത്തത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനത്തിൽ പങ്കെടുക്കുന്നതിന് നാനാജാതി മതവിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നു. കാലഘട്ടത്തിന്റെ ആവശ്യമായ വചനത്തിൽ അധിഷ്ഠിതമായ കുടുംബവിശുദ്ധീകരണം ലക്ഷ്യ മാക്കിയുള്ള ഈ ധ്യാനം വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് ചരിത്രത്തിൽ ഇടം നേടുന്ന ഒന്നായി തീരുമെന്ന് മുഖ്യരക്ഷാധികാരി ഫാദർ മാത്യു പുഞ്ചയിൽ പ്രത്യാശ പ്രകടിപ്പിച്ചു. മഹാപ്രളയത്തിൽ വേദന അനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൂട്ടായ പ്രാർത്ഥനയിലൂടെ സാന്ത്വനം ആകുവാൻ ഈ ധ്യാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.വെള്ളി വൈകുന്നേരം ആറുമണി മുതൽ ഒൻപതുവരെയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികളുടെ എല്ലാ പ്രവർത്തനങ്ങള
വാഷിങ്ടൺ ഡിസി: ഫാദർ മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 14,15,16 വെള്ളി,ശനി , ഞായർ ദിവസങ്ങളിൽ വാഷിങ്ടൺ ഡിസിയിൽ നടത്തപ്പെടുന്നു.
വാഷിങ്ടൺ റീജിയൻ കത്തോലിക്ക ഇടവകകളുടെ നേതൃത്തത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനത്തിൽ പങ്കെടുക്കുന്നതിന് നാനാജാതി മതവിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.
കാലഘട്ടത്തിന്റെ ആവശ്യമായ വചനത്തിൽ അധിഷ്ഠിതമായ കുടുംബവിശുദ്ധീകരണം ലക്ഷ്യ മാക്കിയുള്ള ഈ ധ്യാനം വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് ചരിത്രത്തിൽ ഇടം നേടുന്ന ഒന്നായി തീരുമെന്ന് മുഖ്യരക്ഷാധികാരി ഫാദർ മാത്യു പുഞ്ചയിൽ പ്രത്യാശ പ്രകടിപ്പിച്ചു.
മഹാപ്രളയത്തിൽ വേദന അനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൂട്ടായ പ്രാർത്ഥനയിലൂടെ സാന്ത്വനം ആകുവാൻ ഈ ധ്യാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.വെള്ളി വൈകുന്നേരം ആറുമണി മുതൽ ഒൻപതുവരെയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം നടക്കുന്നത്.
ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികളുടെ എല്ലാ പ്രവർത്തനങ്ങളും ഒരുക്കങ്ങളും പൂർത്തിയായെന്നു ജനറൽ കൺവീനർ മനോജ് മാത്യു അറിയിച്ചു.