ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ കീഴിലുള്ള മൊർത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കും ദമ്പതികൾക്കുമായുള്ള ഏകദിന ധ്യാനം 2018 ഒക്ടോബർ 6 ശനിയാഴ്ച നടത്തപ്പെടുന്നു.

എബി വർക്കി അച്ചന്റെ നേതൃത്വത്തിൽ ക്രംലിൻ, വാക്കിൻസ്ടൗണിലുള്ള Moeran Hall (WSAF Community Hall) ൽ വച്ച് രാവിലെ 10.30 ന് രെജിസ്‌ട്രേഷനോടുകൂടെ ആരംഭിച്ചു വൈകിട്ട് 5.00 മണിക്ക് പര്യവസാനിക്കത്തക്കവിധത്തിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക്:
ഫാ .ജോബിമോൻ സ്‌കറിയ - 0876315962
റിജി റെജി - 0874171778
സുനിമോൾ തമ്പി - 0874171778