ഹൂസ്റ്റൺ: സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വർഷാന്ത്യ റിട്രീറ്റ് നടത്തുന്നു. ഈമാസം 29, 30 (ശനി, ഞായർ) തീയതികളിൽ ഇടവക ദേവാലയത്തിൽ വച്ച് (10502. Altonbury Ln, Houston, TX 77031) എല്ലാ ദിവസവും വൈകിട്ട് ഏഴു മുതൽ ഒൻപതു വരെ നടത്തപ്പെടുന്ന ധ്യാനയോഗങ്ങളിൽ സഭയുടെ വികാരി ജനറാൾമാരായ വെരി. പി.എം. ശാമുവേൽ, വെരി. സി.കെ. ജേക്കബ് എന്നിവർ തിരുവചന പ്രഘോഷണം നടത്തുന്നതാണ്.

ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. ഈ ആത്മീയ സംഗമത്തിലേക്കു സഭാ വ്യത്യാസമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
കെ. ബി. കുരുവിള (വികാരി) - 281 636 0327, ജോൺ ശമുവേൽ (സെക്രട്ടറി) - 832 496 0131