സ്‌ട്രേലിയായിലെ സീറോ മലബാർ വിശ്വാസി സമൂഹത്തിന് ഇത് പ്രാർത്ഥനയുടെ ദിനങ്ങൾ. അഭിവന്ദ്യ മാർ ബോസ്‌കോ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിന് വചനത്തിന്റെയും വിടുതലിന്റെയും സ്വർഗ്ഗീയ കൃപകൾ പകരാൻ ഫാ: സോജി ഓലിക്കലും ടീമും ഓസ്‌ട്രേലിയയുടെ മണ്ണിൽ ആദ്യമായി എത്തിച്ചേരും.

മുതിർന്നവർക്കും കുട്ടികൾക്കുമായി ഒരുക്കപ്പെടുന്ന നോമ്പുകാല ധ്യാനങ്ങൾ കുടുംബങ്ങൾക്കും ദേശങ്ങൾക്കും ആത്മീയ ഉണർവ്വിനു കാരണമായിത്തീരും. ഉണരാം പ്രശോഭിക്കാം വിശുദ്ധിയിൽ സുവിശേഷ മേഖലയിൽ എന്ന സന്ദേശവുമായി ഓസ്‌ട്രേലിയായുടെ 8 സ്ഥലങ്ങളിലും ശുശ്രൂഷകളുടെ വിജയത്തിനായി ശക്തമായ മധ്യസ്ഥ പ്രാർത്ഥനകൾ ഉയരുമ്പോൾ സെഹിയോൻ യുകെ ടീമും പ്രാർത്ഥനകളിൽ പങ്കു ചേരുകയാണ്.

നോമ്പുകാല ധ്യാനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ മാർച്ച് 14 - 16 ന്യൂകാസ്സിൽ, മാർച്ച് 17 - 19 സ്ഡ്‌നി, മാർച്ച് 21 - 23 കാൻബെറ, മാർച്ച് 24 - 26 മെൽബൺ, മാർച്ച് 28 - 30 വെഗ മാർച്ച് 31 ഏപ്രിൽ 1, 2 മെൽബൺ ഏപ്രിൽ 4 - 6 ബ്രിസ്ബൺ, ഏപ്രിൽ 7 - 10 പെർത്ത്‌