ഡബ്ലിൻ / എന്നിസ്: സെന്റ് ജോർജ്ജ് സിറിയൻ ഓർത്തൊഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന് നേത്യത്വം നല്കുവാനായി അഭി. സഖറിയാസ് മോർ പീല്ലക്‌സിനോസ് തിരുമേനിയുടെ നേത്യത്വത്തിലുള്ള തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിന്റെ അംഗങ്ങൾ അയർലണ്ടിലെത്തി. ഡബ്ലിൻ എയർപോർട്ടിൽ, അഭി. തിരുമേനിയേയും സംഘാംഗങ്ങളേയും ഭദ്രാസന സെക്രട്ടറി . ജിനോ ജോസഫ് അച്ചന്റേയും, ജോബിൽ ശെമ്മാശ്ശന്റേയും നേത്യത്വത്തിൽ വിശ്വാസികൾ സ്വീകരിച്ചു.

മാർച്ച് 17 , 18, 19 തീയതികളിലായി, എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നൻസ് കോളേജിൽ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. ധ്യാനത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തവർ ക്യത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഇടവക മാനേജിങ്ങ് കമ്മിറ്റി അറിയിച്ചു.

തിരുമേനിയോടൊപ്പം കുരിയൻ പി. കെ. അച്ചൻ,കുര്യാക്കോസ് കൊള്ളന്നൂർ അച്ചൻ (റോം), ബിജു പാറേക്കാട്ടിൽ അച്ചൻ, ജിനോ ജോസഫ് അച്ചൻ,. ജോബി സ്‌കറിയ അച്ചൻ എന്നിവർ ധ്യാന യോഗത്തിന് നേത്യത്വം നല്കും.

കുട്ടികൾക്കായുള്ള ആത്മീയ ശുശ്രൂഷകൾക്ക് ജോർജ്ജ് അഗസ്റ്റിൻ അച്ചൻ നേത്യത്വം നല്കുന്ന വോയിസ് ഓഫ് പീസ് മിനിസ്ട്രി നേത്യത്വം നല്കും.ധ്യാനം നടക്കുന്ന സെന്റ് ഫ്‌ലാനൻസ് കോളേജിൽ ലഭ്യമായ താമസ സൗകര്യങ്ങൾ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തവർക്കായി നല്കിയതിനാൽ, ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സമീപ പ്രദേശങ്ങളിലുള്ള ഹോട്ടലുകളിലും മറ്റും അക്കൊമൊഡേഷൻ കണ്ടേത്തുന്നത്താവുന്നതാണ്.