ഹൂസ്റ്റൺ: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബ വിശുദ്ധീകരണ ശുശ്രൂഷകൾക്ക് ശേഷം വേൾഡ് പീസ് മിഷന്റെ ചെയർമാൻ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ ഈമാസം 26ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് (1610 O'Day Rd, Pearland, TX 77581) ദേവാലയത്തിൽ വച്ച് ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

പരമസ്‌നേഹത്തിന്റെ ദൈവാനുഭവ ശാസ്ത്രം പണ്ഡിതരുടെ ചിന്തകളെ പോലും അതിശയിപ്പിക്കുന്ന ഉൾക്കാഴ്ചകൊണ്ടും ലാളിത്യം കൊണ്ടും അനുഭവ പാഠങ്ങൾ കൊണ്ടും സമ്പന്നമാക്കി സണ്ണി സ്റ്റീഫൻ നൽകുന്ന ജീവിത സ്പർശിയായ ധ്യാന ചിന്തകൾ, അനേക കുടുംബങ്ങൾക്ക് തിരിച്ചറിവിലേക്കും, സമാധാനത്തിലേക്കും, ദൈവകൃപയുടെ ആഴങ്ങളിലേക്കും കടക്കാൻ പ്രേരണയും പ്രത്യാശയും നൽകുന്നു. ഈ വചനവിരുന്നിൽ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണർവ്വും തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്റെ നിറവും നേടണമെന്നും ഫാ: റൂബൻ ജെ താന്നിക്കൽ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്
ഫാ: റൂബൻ ജെ താന്നിക്കൽ - 2676162951, സണ്ണി സ്റ്റീഫൻ:(യുഎസ്) - 5167879801, email: worldpeacemissioncouncil@gmail.com, www.worldpeacemission.net, www.stmaryspearland.org