ഡബ്ലിൻ: സെഹിയോൻ ടീം അയർലന്റ് കുഞ്ഞുങ്ങൾക്കായി ഒരുക്കുന്ന ഫെയ്ത്ത് ഫെസ്റ്റ് ഫോർമേഷൻ ധ്യാനം ഇന്നലെ മുതൽ ആരംഭിച്ചു. മറ്റന്നാൾ ശനിയാഴ്ച വരെയാണ് ധ്യാനം. ഇന്നലെ ഗാൽവേയിൽ നടന്ന ധ്യാനം ഇന്ന് കാവനിലും നാളെ ക്ലോൺമേലിലും മറ്റന്നാൾ ഡബ്ലിനിലും നടക്കും.

കിഡ്‌സ് (അഞ്ചു വയസു മുതൽ 8 വരെ), പ്രീ-ടീൻസ് (9 വയസ് മുതൽ 12 വയസ് വരെ), ടീൻസ്(13 വയസ് മുതൽ 17 വയസ് വരെ) എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം എല്ലാ ദിവസവും അഞ്ചു മണി വരെയാണ്. രജിസ്‌ട്രേഷൻ അതാതു സെന്ററുകളിൽ രാവിലെ 8.30ന് ആരംഭിക്കും. സെഹിയോൻ ടീമിന്റെ പ്രമുഖരായ അംഗങ്ങൾ നടത്തുന്ന ഈ ധ്യാനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.