കെന്റ്: അഷ്‌ഫോർഡിൽ ഡോ. ജോൺ ദാസ് നയിക്കുന്ന ത്രിദിന ധ്യാനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടത്തപ്പെടും. സെന്റ് മൈക്കിൾ പ്രാർത്ഥന കൂട്ടായ്മയുടെ ആവേ മരിയ പ്രാർത്ഥന കൂട്ടായ്മയും സംയുക്തമായാണ് വചന വിരുന്ന് ഒരുക്കിയിരിക്കുന്നത്.

ജപമാല, വചനപ്രഘോഷണം, പ്രെയ്‌സ് ആൻഡ് വർഷിപ്പ്, ആരാധന, കുമ്പസാരം, കുർബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. വചനശുശ്രൂഷയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്നതിനും പരിശുദ്ധാത്മാഭിഷേകം നേടുവാനുമായി എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഗാനശുശ്രൂഷയ്ക്ക് ബിജു കൊച്ചുതെള്ളിയിൽ നേതൃത്വം നൽകും.

venue: Christ Church, 4, Albemarle Road, Ashford, Kent, TN24 OHH
Date & Time: 21-11-14: 4pm to 8pm
             22-11-14: 2pm to 8pm
             23-11-14: 2pm to 8pm
കൂടുതൽ വിവരങ്ങൾക്ക് ഷിജു തോമസ്: 078622 65228, സാബു ഹേൺബേ: 078887 58655