- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോമ്പുകാല ത്രിദിന ധ്യാനം എന്നിസിൽ
ഗാൾവേ: ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി, യു .കെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്‌സീനൊസ് തിരുമേനിയുടെ നേതൃത്വത്തിലും ധ്യാനം നടത്തുന്നു. മൂന്നു ദിവസത്തെ ധ്യാനം 2015 മാർച്ച് 13 ,14 ,15 (വെള്ളി ,ശനി ,ഞായർ ) തീയതികളിൽ എന്നിസിലുള്ള സെന്റ് ഫ്‌ലാന്നെൻസ്
ഗാൾവേ: ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി, യു .കെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്‌സീനൊസ് തിരുമേനിയുടെ നേതൃത്വത്തിലും ധ്യാനം നടത്തുന്നു. മൂന്നു ദിവസത്തെ ധ്യാനം 2015 മാർച്ച് 13 ,14 ,15 (വെള്ളി ,ശനി ,ഞായർ ) തീയതികളിൽ എന്നിസിലുള്ള സെന്റ് ഫ്‌ലാന്നെൻസ് കോളേജിൽ വച്ച് നടക്കും.
മാർച്ച് 13 വെള്ളിയാഴ്ച 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം 15 ആം തീയതി ഞായറാഴ്ച വി.കുർബാനയോടുകൂടി സമാപിക്കുന്നതായിരിക്കും. കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും. നാട്ടിൽനിന്നും അകലെ ആയിരിക്കുന്ന നമുക്ക് നോമ്പുകാലം പരമ്പരാഗത ശൈലിയിൽ ധ്യാനചിന്തകളിൽ കഴിച്ചു കൂട്ടുവാൻ ത്രിദിന ധ്യാനം സഹായിക്കട്ടെ എന്ന് ഫാ .ബിജു പാറെക്കാട്ടിൽ ആശംസിച്ചു. ധ്യാനത്തിൽ സംബന്ധിക്കുന്നതിനുള്ള താമസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്നു ഗാൾവേ പള്ളി വികാരി ഫാ .ബിജു പാറെക്കാട്ടിൽ അറിയിച്ചു.
ധ്യാനത്തിനോടനുബന്ധിച്ചു കുമ്പസാരത്തിനും ഫാമിലി കൗൺസിലിങ്ങിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും .പ്രസ്തുത നോമ്പുകാല ധ്യാനത്തിലേക്ക് സഭാ ഭേദമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഗാൾവേ പള്ളി ട്രെസ്റ്റി വിനോദ് ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. സുനിൽ കിൽരുഷ് 0868732676, ബോബി മഞ്ചയിൽ 0877854591, വർഗീസ് വൈദ്യൻ 0879691451