- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. മാത്യൂ നായ്ക്കംപറമ്പിൽ നയിക്കുന്ന ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഒക്ലഹോമയിൽ
ഒക്ലഹോമ സിറ്റി : പ്രസിദ്ധ വചനപ്രഘോഷകൻ റവ.ഫാ. മാത്യു നായ്ക്കംപറമ്പിൽ വി സി (ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ ) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇന്നു മുതൽ നടത്തുന്നു. 26ന് സമാപിക്കും. റവ.ഫാ. ആന്റണി തെക്കാനത്ത് വി സി, സിസ്റ്റർ തെരേസ വരക്കുളം എഫ്.സി.സി എന്നിവരും ടീമിലുണ്
ഒക്ലഹോമ സിറ്റി : പ്രസിദ്ധ വചനപ്രഘോഷകൻ റവ.ഫാ. മാത്യു നായ്ക്കംപറമ്പിൽ വി സി (ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ ) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇന്നു മുതൽ നടത്തുന്നു. 26ന് സമാപിക്കും.
റവ.ഫാ. ആന്റണി തെക്കാനത്ത് വി സി, സിസ്റ്റർ തെരേസ വരക്കുളം എഫ്.സി.സി എന്നിവരും ടീമിലുണ്ട്. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് ആറിനു തുടങ്ങുന്ന ധ്യാനം ജൂലൈ 26 ഞായാറാഴ്ച വൈകിട്ട് ആറിനു സമാപിക്കും. ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബാനയും, ആരാധനയും , കുമ്പസാരാവും, രോഗശാന്തി ശുശ്രൂഷയും , അഭിഷേക പ്രാർത്ഥനയും ഉണ്ടായിരിക്കും. എവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ 718 710 9773 FREE ജോസ് ഫിലിപ്‌സ് 405 999 7810 FREE ഫിലിപ്പ് ദേവസ്യാച്ചൻ 405 408 6135 FREE മറിയാമ്മ കുന്നത്ത് 405 474 6488 FREE