- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മാഞ്ചസ്റ്ററിൽ ഫാ.സോജി ഓലിക്കലിന്റെ ധ്യാനം നാളെ മുതൽ
ലണ്ടൻ: സെഹിയോൻ യു.കെ.മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.സോജി ഓലിക്കലിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കൺവെൻഷൻ 5, 6 ,7 തീയതികളിൽ സാൽഫോർഡിലെ സെയിന്റ്‌സ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.പീറ്റർ & പോൾ മിഷൻ 2015 എന്നറിയപ്പെടുന്ന ഈ കൺവെൻഷന്റെ മലയാളത്തിലുള്ള ആദ്യ ദിന ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് ആരംഭിച
ലണ്ടൻ: സെഹിയോൻ യു.കെ.മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.സോജി ഓലിക്കലിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കൺവെൻഷൻ 5, 6 ,7 തീയതികളിൽ സാൽഫോർഡിലെ സെയിന്റ്‌സ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
പീറ്റർ & പോൾ മിഷൻ 2015 എന്നറിയപ്പെടുന്ന ഈ കൺവെൻഷന്റെ മലയാളത്തിലുള്ള ആദ്യ ദിന ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 6 മണിക്ക് അവസാനിക്കും. രണ്ടാം ദിന ശുശ്രൂഷകൾ നവംബർ 6 ന് രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 3 മണിക്ക് അവസാനിക്കും.
ഇംഗ്ലീഷിൽ ഉള്ള ശുശ്രൂഷകൾ നവംബർ 6 ന് വൈകീട്ട് 6 മണിക്ക് ആരംഭിച്ച് 9 മണിക്കും, 7 നു ശുശ്രൂഷകൾ രാവിലെ 9.30 നു ആരംഭിച്ചു വൈകീട്ട് 4.30 നു അവസാനിക്കും.
ദൈവ സ്തുതി ആരാധന, വചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങൾ, ഗാനശുശ്രുഷ, ദിവ്യകാരുണ്യ ആരാധന, രോഗ ശാന്തി ശുശ്രുഷ, കുമ്പസാരം, വിശുദ്ധ കുർബാന എന്നിവ മുഖ്യ ശുശ്രുഷകൾ ആയിരിക്കും.
കൺവെൻഷനു ഒരുക്കമായി നവംബർ 2,3,4 തീയതികളിൽ രാവിലെ 9 മുതൽ 6 മണി വരെ ദിവ്യ കാരുണ്യ ആരാധനയും, ജപമാലകളും ഉണ്ടായിരിക്കുന്നതാണ്.
കൺവെൻഷൻ ഹാളിന്റെ അഡ്രസ് : SS. Peter & Paul Church, Park Road,Salford - M6 8JR Manchester
കൂടുതൽ വിവരങ്ങൾക്ക് :
ഷാജു ജോസഫ് 07888784878
സെയ്ജ് സെബാസ്റ്റ്യൻ 07770926999