- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റ്ലാന്റയിൽ വാർഷിക ധ്യാനം നടത്തി
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ചർച്ചിൽ മാർച്ച് 6 മുതൽ 8 വരെ വാർഷിക ധ്യാനം നടത്തി. റവ.ഡോ. ജോസഫ് മാത്യു ആദോപ്പള്ളിൽ, ബ്രദർ. മാത്യു ജോസഫ് എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകി. കത്തോലിക്കാ സഭ കുടുംബവർഷം ആചരിക്കുന്ന ഈവർഷം കുടുംബത്തേയും കുടുംബ ജീവിതത്തേയും കുറിച്ച് വളരെ മനോഹരമായ ക്ലാസുകൾ ഫാ. ജോസഫ് ആദോപ്പള്ളിൽ എടുക്കുകയുണ്ടായി.
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ചർച്ചിൽ മാർച്ച് 6 മുതൽ 8 വരെ വാർഷിക ധ്യാനം നടത്തി. റവ.ഡോ. ജോസഫ് മാത്യു ആദോപ്പള്ളിൽ, ബ്രദർ. മാത്യു ജോസഫ് എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകി. കത്തോലിക്കാ സഭ കുടുംബവർഷം ആചരിക്കുന്ന ഈവർഷം കുടുംബത്തേയും കുടുംബ ജീവിതത്തേയും കുറിച്ച് വളരെ മനോഹരമായ ക്ലാസുകൾ ഫാ. ജോസഫ് ആദോപ്പള്ളിൽ എടുക്കുകയുണ്ടായി. ബ്ര. മാത്യു ജോസഫ് യുവജനങ്ങൾക്കും കുട്ടികൾക്കുമായി അവരുടേതായ രീതിയിൽ അതിമനോഹരമായി ക്ലാസുകൾ നയിച്ചു.
മൂന്നാം ദിവസമായ എട്ടാം തീയതി നിയുക്ത താമ്പാ ഫൊറോനാ വികാരി ഫാ. ഡൊമിനിക് മഠത്തിൽകളത്തിലിന് അറ്റ്‌ലാന്റാ ഇടവകയുടെ സ്വീകരണം നൽകുകയുണ്ടായി. ഇടവക വികാരി ഫാ. ജോസഫ് പുതുശേരിൽ, കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാജൻ പൂവത്തുംമൂട്ടിലിന്റെ നേതൃത്വത്തിൽ ഗായകസംഘം ഇമ്പമാർന്ന ഗാനങ്ങൾ ആലപിച്ചു. അസോസിയേഷൻ പ്രസിഡന്റ് അലക്‌സ് അത്തിമറ്റം ഏവർക്കും നന്ദി രേഖപ്പെടുത്തി. ഫാബിൻ വട്ടക്കുന്നത്ത് അറിയിച്ചതാണിത്.