- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെസഹാ ധ്യാനം അമേരിക്കയിൽ
ഷിക്കാഗോ: അമേരിക്കൻ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്‌റോസ് (Kairos) ധ്യാനസംഘം വലിയനോമ്പ് കാലഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലായി പെസഹാ ധ്യാനങ്ങൾ നടത്തുന്നു. ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിക്കുന്ന ശക്തമായ സത്യവചനഘോഷണവും, ആത്മാവിന്റെ തന്ത്രികളെ തൊട്ടുണർത്തുന്ന സ്തുതി ആരാധനയും, ഗാനശുശ്രൂഷയും, വിശുദ്ധിയില
ഷിക്കാഗോ: അമേരിക്കൻ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്‌റോസ് (Kairos) ധ്യാനസംഘം വലിയനോമ്പ് കാലഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലായി പെസഹാ ധ്യാനങ്ങൾ നടത്തുന്നു. ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിക്കുന്ന ശക്തമായ സത്യവചനഘോഷണവും, ആത്മാവിന്റെ തന്ത്രികളെ തൊട്ടുണർത്തുന്ന സ്തുതി ആരാധനയും, ഗാനശുശ്രൂഷയും, വിശുദ്ധിയിലേക്ക് നയിക്കുന്ന വി. കുമ്പസാരകൂദാശയും, ആരാധനകളിൽ ഏറ്റവും മഹത്വമേറിയ വി. കുർബാനയും പങ്കെടുക്കുന്ന ഓരോ വ്യക്തിയുടേയും ജീവിതത്തിൽ പ്രതീക്ഷകൾക്ക് അതീതമായ അനുഭവം സൃഷ്ടിക്കുന്നു.
'നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി അവൻ ക്ഷതമേൽപിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. (ഏശയ്യ 53:5) എന്ന വാക്യം അടിസ്ഥാനമാക്കി കുടുംബ നവീകരണം ലക്ഷ്യം വച്ചാണ് ഈവർഷത്തെ പെസഹാ ധ്യാനം നടത്തപ്പെടുന്നത്.
'അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്തായി 11:28). ആശ്വാസത്തിനും സമാധാനത്തിനുമായി താഴെപ്പറയുന്ന റിട്രീറ്റുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുക.
റിട്രീറ്റ് നടക്കുന്ന സ്ഥലവും തീയതിയും
1. ഷിക്കാഗോ -ഫെബ്രുവരി 20,21,22.
സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചർച്ച്
1217 North Avenue, Waukegan, IL 60085.
2. ലോസ്ആഞ്ചലസ്- ഫെബ്രുവരി 26,27,28, മാർച്ച് 1.
സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ചർച്ച്
607 4th tSreet, San Fernando, CA 91340.
3. ഹൂസ്റ്റൺ- മാർച്ച് 5,6,7,8.
സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ്
6400 West Fuqua Dr, Missouri Ctiy, Texas 77489.
4. ഫിലാഡൽഫിയ- മാർച്ച് 13,14,15
സെന്റ് ആൽബർട്ട് ദി ഗ്രേറ്റ് ചർച്ച്
212 Welsh Road, Huntinggoon Valley, PA 19006.
5.ഡാളസ്- മാർച്ച് 20, 21, 22
ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കാത്തലിക് ചർച്ച്
13565 Webb Chapel Road, FarmersBranch, Texas 75234.
ഫാ. കുര്യൻ കാരിക്കൽ എം.എസ്.എഫ്.എഫ്, ബ്രദർ റെജി കൊട്ടാരം, ബ്രദർ പീറ്റർ ചേരാനല്ലൂർ, ബ്ര. വി.ഡി. രാജു എന്നീ പ്രശസ്ത വചനപ്രഘോഷകരാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
വിശുദ്ധ വലിയനോമ്പ് കാലഘട്ടത്തിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഈ റിട്രീറ്റുകളിലേക്ക് ഏവരേയും ഭാരവാഹികൾ ക്ഷണിക്കുന്നു. വിശ്വാസ വ്യത്യാസങ്ങൾ കണക്കില്ലാതെ ദൈവസ്‌നേഹം രുചിച്ചറിയുവാൻ ഒരുങ്ങുവിൻ, ഏകരക്ഷകനായ യേശുവിന്റെ കൃപ നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ. കൂടുതൽ വിവരങ്ങൾക്ക്: ജിസ് ജേക്കബ് (863 877 6277). ജെറിൻ ജൂബി ഒരു വാർത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.