കെന്റ്: ആഷ്‌ഫോർഡിൽ ഡോ. ജോൺ ദാസ് നയിക്കുന്ന ത്രിദിന ധ്യാനം നവംബർ 21, 22, 23 തീയതികളിൽ നടത്തപ്പെടുന്നു. സെന്റ് മിഖായേൽ പ്രയർ കൂട്ടായ്മയും ആവേ മരിയ പ്രാർത്ഥനാ കൂട്ടായ്മയും സംയുക്തമായിട്ടാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഈ ധ്യാനത്തിൽ പങ്കെടുത്ത് പരിശുദ്ധാത്മാഭിഷേകം നേടുന്നതിനായി ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ജപമാല, പ്രെയ്‌സ് ആൻഡ് വർഷിപ്പ്, വചനധ്യാനം, ആരാധന, വി.കുർബ്ബാന, ദിവ്യബലി എന്നീ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഗാനശുശ്രൂഷയ്ക്ക് ബ്രദർ ബിജു കൊച്ചുതെള്ളിയിൽ നേതൃത്വം നൽകുന്നു.

സ്ഥലം: Christ Church, 4 Albemate Road, Ashford, Kent, TN 24 O H H

സമയം: നവംബർ 21, 22, 23 (ഉച്ചയ്ക്ക് 2 മണിമുതൽ 8 മണി വരെ), കൂടുതൽ വിവരങ്ങൾക്ക് - ഷിജു തോമസ്  07888758655
സാബു  07862265228