- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്റ്റിൻ സെന്റ് അൽഫോൻസാ പള്ളിയിൽ നോമ്പുകാല ധ്യാനം
ടെക്‌സസ്: ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ വലിയനോമ്പിനോടനുബന്ധിച്ച് 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ വച്ച് (St. Alphonsa Syro Malabar Catholic Church, 8701 Burselon Manor Rd, TX 78653, Ausin) ജീവിത നവീകരണ പെസഹാ ധ്യാനം നടത്തപ്പെടുന്നു. ധ്യാനത്തിനു നേതൃത്വം നൽകുന്നത് ദൈവം വരദാനങ്ങളാൽ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയർത്തിയ ഫാ. ഷാജി തുമ്പേചിറയിൽ, ബ്ര. ജയിംസുകുട്ടി ചമ്പക്കുളം, ബ്ര. പി.ഡി. ഡൊമിനിക് (ചെയർമാൻ, മരിയൻ ടിവി) എന്നിവരാണ്. അനുഗ്രഹീത ഗായകൻ ബ്ര. മാർട്ടിൻ മഞ്ഞാപ്പാറ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാ ധ്യാനം മാർച്ച് 18-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30 മുതൽ 9.30 വരെയും, 19-നു (ശനിയാഴ്ച) രാവിലെ 9.30 മുതൽ വൈകിട്ട് ഏഴു വരേയും, 20-നു (ഓശാന ഞായറാഴ്ച) രാവിലെ 9.30 മുതൽ വെകുന്നേരം ഏഴു വരേയുമാണ് ക്രമീകരിച്ചിരിക്കുന്നത്. കരുണയയുടെ വർഷത്തിൽ നോമ്പുകാലത്തിൽ കുടുംബസമേതം ധ്യാനത്തിൽ പങ്കുചേർന്ന് ദൈവവചനത്താൽ
ടെക്‌സസ്: ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ വലിയനോമ്പിനോടനുബന്ധിച്ച് 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ വച്ച് (St. Alphonsa Syro Malabar Catholic Church, 8701 Burselon Manor Rd, TX 78653, Ausin) ജീവിത നവീകരണ പെസഹാ ധ്യാനം നടത്തപ്പെടുന്നു.
ധ്യാനത്തിനു നേതൃത്വം നൽകുന്നത് ദൈവം വരദാനങ്ങളാൽ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയർത്തിയ ഫാ. ഷാജി തുമ്പേചിറയിൽ, ബ്ര. ജയിംസുകുട്ടി ചമ്പക്കുളം, ബ്ര. പി.ഡി. ഡൊമിനിക് (ചെയർമാൻ, മരിയൻ ടിവി) എന്നിവരാണ്. അനുഗ്രഹീത ഗായകൻ ബ്ര. മാർട്ടിൻ മഞ്ഞാപ്പാറ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു.
മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാ ധ്യാനം മാർച്ച് 18-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30 മുതൽ 9.30 വരെയും, 19-നു (ശനിയാഴ്ച) രാവിലെ 9.30 മുതൽ വൈകിട്ട് ഏഴു വരേയും, 20-നു (ഓശാന ഞായറാഴ്ച) രാവിലെ 9.30 മുതൽ വെകുന്നേരം ഏഴു വരേയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
കരുണയയുടെ വർഷത്തിൽ നോമ്പുകാലത്തിൽ കുടുംബസമേതം ധ്യാനത്തിൽ പങ്കുചേർന്ന് ദൈവവചനത്താൽ പ്രബുദ്ധരായി ആത്മപരിവർത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടുന്നുവരുവാനും, സഭാ വ്യത്യാസമെന്യേ ഏവരേയും ഇടവക വികാരി ഫാ. ഡൊമിനിക് പെരുനിലം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഡൊമിനിക് പെരുനിലം (വികാരി) 732 357 7757, ബ്ര. പി.ഡി. ഡൊമിനിക് (215 971 3319).