- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാൾട്ടിമോറിൽ യുവജന ധ്യാനം 24 മുതൽ 26 വരെ
വാഷിങ്ടൺ ഡി.സി: ബാൾട്ടിമോർ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള വാരാന്ത്യ ധ്യാനം 24 മുതൽ 26 വരെ തീയതികളിൽ ഒരുക്കുന്നു. മിഡിൽ സ്‌കൂൾ മുതൽ കോളേജ് വരെയുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ ധ്യാനത്തിൽ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരിക്കും. സുപ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റ്റിനൊ ട
വാഷിങ്ടൺ ഡി.സി: ബാൾട്ടിമോർ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള വാരാന്ത്യ ധ്യാനം 24 മുതൽ 26 വരെ തീയതികളിൽ ഒരുക്കുന്നു. മിഡിൽ സ്‌കൂൾ മുതൽ കോളേജ് വരെയുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ ധ്യാനത്തിൽ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരിക്കും.
സുപ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റ്റിനൊ ടോറസ് ഈ ധ്യാനത്തിനു നേതൃത്വം നല്കും. അസുലഭമായ ഈ അവസരം പ്രയോജനപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജയിംസ് നിരപ്പേൽ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്: ബോബിൻ രാജൻ: 4439863157, റീനി പെരേര: 4439382214
Next Story